Quantcast

എൻസിപിയിലെ മന്ത്രിസ്ഥാനം: ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇന്നറിയാം

ശശീന്ദ്രനും തോമസ് കെ. തോമസും ശരത് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

MediaOne Logo

Web Desk

  • Published:

    20 Sept 2024 6:55 AM IST

Ministership in NCP: The position of the national leadership is known today, latest news malayalam, എൻസിപിയിലെ മന്ത്രിസ്ഥാനം: ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇന്നറിയാം
X

തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കത്തിൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇന്ന് ഉണ്ടായേക്കും. മന്ത്രി എ. കെ. ശശീന്ദ്രൻ, കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എന്നിവർ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ഇന്ന് മുംബൈയിൽ കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം വിഷയത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതാണ് തോമസ് കെ. തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രന്റെ വാദം. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്.

കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കാമെന്നും പകരം പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകണമെന്നുമുള്ള ആവശ്യം എ. കെ ശശീന്ദ്രൻ ഇന്ന് ശരത് പവാറിനു മുന്നിൽ വെച്ചേക്കും. ഇതും കൂടി പരി​ഗണിച്ച ശേഷമായിരിക്കും ശരത് പവാർ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

TAGS :

Next Story