Quantcast

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി; വ്യക്തമായ വിശദീകരണം നല്കാതെ സർക്കാർ

സ്കോളർഷിപ്പ് വെട്ടിക്കുറച്ചുകൊണ്ട് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെക്കുറച്ച് മന്ത്രി അഞ്ജത പാലിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2025-02-01 02:30:09.0

Published:

1 Feb 2025 7:59 AM IST

v abdu rahman
X

കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചതിൽ വ്യക്തമായ വിശദീകരണം നല്കാതെ സർക്കാർ. ന്യൂനപക്ഷ സ്കോളർഷിപ്പിനായി അനുവദിച്ച തുകയും മറ്റ് പദ്ധതികളും പറഞ്ഞ മന്ത്രി സ്കോളർഷിപ്പ് 50 ശതമാനം വെട്ടിക്കുറിച്ചതിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. സ്കോളർഷിപ്പ് വെട്ടിക്കുറച്ചുകൊണ്ട് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെക്കുറച്ച് മന്ത്രി അഞ്ജത പാലിക്കുന്നു.

പൊതുഭരണ വകുപ്പ് ജനുവരി 16ന് പുറത്തിറക്കിയ 165/2025 ഉത്തരവാണിത്. ന്യൂനപക്ഷവകുപ്പ് ഭരണാനുമതി നല്കി പദ്ധതികളുടെ തുക 50 ശതമാനമാക്കി പുതുക്കിയ ഭരണാനുമതി ഉത്തരവെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട് ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് തുടങ്ങി 50 ശതമാനം ഫണ്ട് വെട്ടിക്കുറിച്ച 9 പദ്ധതികളുടെ പേരും കുറച്ച തുകയും വ്യക്തമായി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. മീഡിയവണ്‍ പുറത്തുവിട്ട ഈ വാർത്തയുടെ വിശദീകരണമായി ന്യൂനപക്ഷവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പക്ഷെ ഈ ഉത്തരവിനെക്കുറിച്ചോ ഫണ്ട് വെട്ടിക്കുറിച്ചതിനെപ്പറ്റിയോ ഒന്നു മിണ്ടുന്നില്ല. പകരം ഈ സാമ്പത്തിക വർഷം 24.45 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മാത്രമാണ് പറയുന്നത്. ബജറ്റില്‍ വകയിരുത്തിയ ഈ തുകയുടെ 50 ശതമാനം വെട്ടിക്കുറച്ചത്.

അർഹമായ എല്ലാവർക്കും ഈ വർഷം സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് പറയുന്ന മന്ത്രി 50 ശതമാനം വെട്ടിക്കുറച്ചത് പുന്ഥാപിച്ചോ എന്നും വ്യക്തമാക്കുന്നില്ല. പ്രതിപക്ഷേനതാവും ചില മാധ്യമങ്ങളും തെറ്റിദ്ധാരണ പരത്തുകയാണ് എന്ന് ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട് മന്ത്രി. സ്കോളർഷിപ്പ് വെട്ടിക്കുറച്ചവാർത്ത മീഡിയവണ്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ വലിയ പ്രതിഷേധം മുസ്‍ലിം സംഘടനകളില്‍ നിന്നും ക്രൈസ്തവ സഭയില്‍ നിന്നും ഉയർന്നിരുന്നു. പ്രതിപക്ഷനേതാവ് ഈ വിഷയം ഏറ്റെടുക്കുക കൂടി ചെയ്തതതോടെയാണ് വിശദീകരണവുമായി രംഗത്തുവരാന്‍ മന്ത്രിയെ പ്രേരിപ്പിച്ചത്.



TAGS :

Next Story