Quantcast

സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ചത് പിണറായി സർക്കാറിൻ്റെ ന്യുനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ തുടർച്ച; എസ്ഐഒ

തുടരെത്തുടരെയുള്ള ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങൾ പിൻവലിക്കാത്ത പക്ഷം പിണറായി സർക്കാരിനെതിരെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അഡ്വ അബ്ദുൽ വാഹിദ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 Jan 2025 1:58 PM IST

സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ചത് പിണറായി സർക്കാറിൻ്റെ ന്യുനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ തുടർച്ച; എസ്ഐഒ
X

കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് 50 ശതമാനമായി വെട്ടിക്കുറച്ചത് പിണറായി സർക്കാറിൻ്റെ ന്യുനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ തുടർച്ചയാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ അബ്ദുൽ വാഹിദ്. സ്കോളർഷിപ്പ് വെട്ടിക്കുറച്ചത് പിൻവലിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. സ്കോളർഷിപ്പ് വെട്ടിക്കുറച്ചത് മീഡിയവൺ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

‘കാലങ്ങളായി ന്യൂനപക്ഷങ്ങൾക്കായി സർക്കാർ വ്യത്യസ്ത വിദ്യാഭ്യാസ സഹായ പദ്ധതികളുടെ തുക അമ്പത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ് സർക്കാർ. മാത്രമല്ല ഈയിനത്തിൽ ഇതുവരെ സർക്കാർ ആകെ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്. ന്യൂനപക്ഷ ക്ഷേമമെന്നത് കേവലം പ്രഖ്യാപനങ്ങളിലൊതുങ്ങുന്നുവെന്ന് സാരം.

ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്മെന്റ്, വിദേശ സ്കോളർഷിപ്, ITT/IIM സ്കോളർഷിപ് , CA/ICWA/CS സ്കോളർഷിപ്, UGC/NET, ITC ഫീസ് റീ ഇംബേഴ്സ്‌മെന്റ്, മദർ തെരേസ് സ്കോളർഷിപ്, APJ അബ്ദുൽകലാം സ്കോളർഷിപ് എന്നിങ്ങനെ ഒമ്പത് സ്കോളർഷിപ്പ് പദ്ധതികളിലാണ് ഫണ്ട് നേർ പകുതിയായി കുറച്ചത്

ന്യൂനപക്ഷങ്ങളുടെ സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക ഉന്നമനം ഭരണകൂടത്തിന്റെ മുഖ്യലക്ഷ്യമായി കാണുന്ന ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ജനുവരി മാസത്തിൽ തന്നെയാണ് സർക്കാരിന്റെ ന്യൂനപക്ഷ വഞ്ചന എന്നത് കൂട്ടി വായിക്കണം.

ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നിയോഗിതനായ മന്ത്രി വി. അബ്ദുറഹ്‌മാനും അദ്ദേഹത്തിന്റെ കീഴിലെ വകുപ്പും നടത്തിപ്പോരുന്ന കെടുകാര്യസ്ഥത ന്യൂനപക്ഷ പുരോഗതിക്ക് തടസ്സം നിൽക്കുന്നു എന്നതിന് തെളിവ് കൂടിയാണ് നിലവിലെ ഉത്തരവ്. ഇതേ ന്ത്രി തന്നെയാണ് ഒരു മാസം മുന്നേ ന്യൂനപക്ഷം ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സുരക്ഷിതർ കേരളത്തിലാണെന്ന് ന്യൂനപക്ഷാവകാശ ദിനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചത് എന്നോർക്കണം.

പിണറായി വിജയൻ സർക്കാർ തുടരെത്തുടരെയുള്ള ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങൾ പിൻവലിക്കാത്ത പക്ഷം കേരളത്തിലെ വിദ്യാർത്ഥി സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും എസ്.ഐ.ഒ അതിന് നേതൃത്വം നൽകുമെന്നും സർക്കാരിനെ ഓർമിപ്പിക്കുന്നു."



TAGS :

Next Story