Quantcast

മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

വിവാഹം നടക്കാനിരിക്കെ സെപ്തംബർ നാലിന് അപ്രത്യക്ഷനാവുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-09-10 09:22:53.0

Published:

10 Sept 2024 1:34 PM IST

vishnujith missing
X


കുനൂര്‍: വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്ത് എന്ന യുവാവിനെ ഊട്ടിയില്‍ കണ്ടെത്തി. വിവാഹം നടക്കാനിരിക്കെ സെപ്തംബർ നാലിനായിരുന്നു മങ്കട പള്ളിപ്പുറം സ്വദേശിയായ ഇയാളുടെ തിരോധാനം.

വിവാഹച്ചെലവുകൾക്കായി പണം വാങ്ങുന്നതിന് പാലക്കാട് പുതുശ്ശേരിയിലെ സുഹൃത്തിൻ്റെ അടുത്തേക്ക് എന്നു പറഞ്ഞു പുറപ്പെട്ട വിഷ്ണുജിത്ത് പിന്നീട് തിരിച്ചു വന്നിരുന്നില്ല. നാലാം തിയതി വൈകുന്നേരം എട്ട് മണിയോടെ കുടുംബത്തെ ബന്ധപ്പെട്ട ഇയാൾ അന്ന് ബന്ധുവീട്ടിൽ താമസിക്കുമെന്നും അടുത്തദിവസം മടങ്ങിവരാമെന്നും അറിയിച്ചിരുന്നു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടു.

ദിവസങ്ങൾക്ക് ശേഷം വിഷ്ണുജിത്തിന്‍റെ ഫോൺ വീണ്ടും ഓൺ ആയി. വീട്ടുകാർ വിളിച്ചപ്പോൾ സുഹൃത്ത് ശരത്താണ് ഫോൺ എടുത്തത്. എന്നാൽ വീണ്ടും ഫോൺ ഓഫ് ആവുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഊട്ടി കൂനൂർ ആണ് ലൊക്കേഷൻ കാണിച്ചത്. പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്.


TAGS :

Next Story