താനൂരിൽ നിന്നും നാട് വിട്ടുപോയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു; രഹസ്യമൊഴി രേഖപ്പെടുത്തും
ഉച്ചയ്ക്ക് 12 മണിയോടെ ഗരീബ് രഥു എക്സ്പ്രസിൽ ആണ് കുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തിയ

മലപ്പുറം: മലപ്പുറം താനൂരിൽനിന്ന് കാണാതായ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസിലിങ്ങിന് ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കും.
ഉച്ചയ്ക്ക് 12 മണിയോടെ ഗരീബ് രഥു എക്സ്പ്രസിൽ ആണ് കുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തിയത് . കുട്ടികൾക്കൊപ്പം മുംബൈയിലേക്ക് യാത്ര ചെയ്ത റഹീം അസ്‍ലമിനെ ഇന്ന് രാവിലെ തിരൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. . ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയ്ക്ക് എന്നു പറഞ്ഞ് വീട് വിട്ടിറങ്ങിയ വിദ്യാർഥിനികളെ പിന്നീട് കാണാതാവുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തിയത്. അവിടെനിന്ന് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് പൂനെയ്ക്ക് അടുത്ത് ലോണെവാലയിൽ വച്ച് കുട്ടികളെ ആർപിഎഫ് കണ്ടെത്തുന്നത്.
Adjust Story Font
16

