Quantcast

ആണ് ആണിനെയും പെണ്ണ് പെണ്ണിനേയും കല്ല്യാണം കഴിക്കണമെന്നാണ് മന്ത്രി പറയുന്നത്; ആർ.ബിന്ദുവിനെതിരെ എം.കെ മുനീർ

സ്വവർഗലൈംഗികതയെ പിന്തുണച്ചാൽ വിശ്വാസികൾ ചോദ്യം ചെയ്യുമെന്ന് മുനീർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 Dec 2023 6:35 PM GMT

MK Muneer against Minister R. Bindu in the homosexuality controversy
X

കോഴിക്കോട്: സ്വവർഗലൈംഗികതാ വിവാദത്തിൽ മന്ത്രി ആർ.ബിന്ദുവിനെതിരെ എം.കെ മുനീർ എം.എൽ.എ. ആണ് ആണിനെയും പെണ്ണ് പെണ്ണിനേയും കല്ല്യാണം കഴിക്കണമെന്നാണ് മന്ത്രി പറയുന്നത്. സ്വവർഗലൈംഗികതയെ പിന്തുണച്ചാൽ വിശ്വാസികൾ ചോദ്യം ചെയ്യും. എയ്ഡ്സ് വരുത്തുന്നത് സ്വവർഗലൈംഗികതയാണ്. നാസ്തികർ ചോദ്യംചെയ്യാൻ വന്നാൽ കൈകെട്ടി നോക്കി നിൽക്കില്ലെന്നും മുനീർ പറഞ്ഞു.

സ്വവർഗ ലൈകികതയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെ കൃത്യമായി പ്രതിരോധിക്കണമെന്ന തീരുമാനം മുസ്‌ലിം ലീഗിന്റെ ഭാഗത്തു നിന്നുണ്ടായെന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് രാമനാട്ടുകരയിൽ നടന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ യൂത്ത് മാർച്ച് സമാപന സമ്മേളന വേദിയിൽ മുസ്‌ലിം ലീഗ് നേതാക്കൾ പങ്കുവെച്ചത്. ഫറുഖ് കോളേജ് വിഷയത്തിൽ മന്ത്രി ആർ ബിന്ദു ജിയോ ബേബിയെ പിന്തുണക്കുന്ന രീതിയിലുള്ള ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിൽ സ്വവർഗ ലൈംഗികതയെ പിന്തുണക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ മന്ത്രി ആർ ബിന്ദുവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു ഇതിനെതിരെയാണ് ലീഗ് നേതാക്കളുടെ പ്രതികരണം.

ഷാഫി ചാലിയമാണ് ആർ ബിന്ദുവിനെതിരെ ആദ്യം വിമർശനമുന്നിയിച്ചത്. സ്വവർഗ ലൈംഗികതതയെ പ്രകീർത്തിക്കുക വഴി നിലനിൽക്കുന്ന കുടുംബ കെട്ടുറപ്പുകളെ തകർക്കുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജിയോ ബേബിയുടെ സിനിമകൾ ഇത്തരം പ്രൊപ്പഗണ്ടകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെ പ്രകീർത്തിക്കുന്ന ആർ ബിന്ദുവിന്റെ സമീപനം തികച്ചും തെറ്റാണ്. ഇതിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ നിലപാടെടുക്കണമെന്നും ഷാഫി ചാലിയം ആഹ്വാനം ചെയ്തു.

മന്ത്രി ആർ ബിന്ദു പറയുന്നത് ആണ് ആണിനെയും പെണ്ണ് പെണ്ണിനെയും കല്യാണം കഴിക്കണമെന്നാണ്. അതവാ സ്വവർഗ ലൈംഗികത രാജ്യത്ത് വേണമെന്നാണ്. ഹെട്‌റോ നോർമാലിറ്റി എന്നു പറയുന്ന നിലവിലെ വ്യവസ്ഥക്ക് പകരം സ്വവർഗ ലൈംഗികത രാജ്യത്ത് വേണമെന്നാണ് മ്ര്രന്തിയുടെ ആവശ്യം. ഇതിനെ കൃത്യമായി പ്രതിരോധിക്കും. ഈ രീതിയിൽ നാസ്തികർ നടത്തുന്ന ഈ പ്രചരണത്തെ വലിയ രീതിയിൽ വിശ്വാസികൾ പ്രതിരോധിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.

TAGS :

Next Story