Quantcast

'ചെന്നിത്തലയുടെ കാലത്തും ഞാൻ കൺവീനറാണ്'; വിമർശനത്തിന് മറുപടിയുമായി ഹസൻ

ഇ.പി ജയരാജൻ വിവാദത്തിൽ ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കും

MediaOne Logo

Web Desk

  • Updated:

    2022-12-30 09:57:26.0

Published:

30 Dec 2022 9:51 AM GMT

ചെന്നിത്തലയുടെ കാലത്തും ഞാൻ കൺവീനറാണ്; വിമർശനത്തിന് മറുപടിയുമായി ഹസൻ
X

കൊച്ചി: യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് എം.എം ഹസന്റെ മറുപടി. ചെന്നിത്തലയുടെ കാലത്തും ഞാൻ കൺവീനറാണ്, അന്നത്തെ പോലെ തന്നെയാണ് ഇന്നും തീരുമാനങ്ങളെടുക്കുന്നതെന്നും യുഡിഎഫ് കൺവീനർ ഹസൻ പറഞ്ഞു. മുന്നണി യോഗത്തിന്റെ തിയതി തീരുമാനിക്കുന്നതുപോലും കൂടിയാലോചനയില്ലാതെയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. യോഗങ്ങളൊന്നും താൻ അറിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ കെ.സുധാകനും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല. കഴിഞ്ഞ യോഗത്തിലും ചെന്നിത്തല പങ്കെടുത്തിരുന്നില്ല.

'ഇ.പി ജയരാജൻ വിവാദത്തിൽ യുഡിഎഫ് സമരം ശക്തമാക്കും. കള്ളപ്പണം വെളുപ്പിക്കൽ, അധികാര ദുർവിനിയോഗം, അഴിമതി എന്നിവയാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പാർട്ടി അന്വേഷണമല്ല നടക്കേണ്ടത്. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഇത് ആവശ്യപ്പെട്ട് ശക്തമായ സമരവുമായി യഡിഎഫ് മുന്നോട്ടു പോവുമെന്നും എം.എം. ഹസൻ പറഞ്ഞു.

സെക്രട്ടറിയേറ്റ് ധർണ, പഞ്ചായത്ത് തലങ്ങളിൽ പന്തം കൊളുത്തി പ്രകടനം എന്നിവ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ സമരം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. കുമളിയിൽ നിന്ന് അടിമാലിയിലേക്ക് കാൽനട ജാഥ നടത്താനും തീരുമാനിച്ചു.

അതേസമയം ഷുക്കൂർ വധ കേസിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന ആരോപണത്തിൽ സുധാകരൻ പറഞ്ഞതിലെ ഉദ്ദേശശുദ്ധിയിൽ സംശയം ഇല്ലെന്ന് കുഞ്ഞാലികുട്ടി യോഗത്തെ അറിയിച്ചുവെന്നും സുധാകരന് സംഭവിക്കുന്നത് നാക്കു പിഴയെന്നും ഹസ്സൻ വ്യക്തമാക്കി.

TAGS :

Next Story