നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സൂചന നൽകി എം.എം മണി
പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും മാറ്റി പറയില്ലെന്നും പഴയ വൺ ടൂ ത്രീ പ്രസംഗത്തിൽ എം.എം മണി

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചന നൽകി എം.എം മണി. പാർട്ടി നൽകിയ പരിഗണനയിൽ സന്തുഷ്ടനാണെന്നും പുതിയ മുഖങ്ങൾ വരുന്നതിൽ സന്തോഷം എന്നുമാണ് എം.എം മണി പറഞ്ഞത്. മീഡിയവൺ ബാലറ്റ് റൈഡിലാണ് മണിയുടെ പ്രതികരണം.
ഇടുക്കി ഹൈറേഞ്ചിലെ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജയമുറപ്പിക്കാൻ യുഡിഎഫിന്റെ വിവിധ നേതാക്കൾ ജില്ലയിലേക്ക് എത്തുമ്പോൾ ഇടതുപക്ഷത്തിന് ഹൈറേഞ്ചിൽ എം.എം മണിയാണ് കരുത്ത്. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് മണി പറയുന്നത്. പാർട്ടി പറയുകയാണെങ്കിൽ നോക്കാമെന്നും പുതിയ മുഖങ്ങൾ വരുന്നതിൽ സന്തോഷമുണ്ടെന്നും മണി പ്രതികരിച്ചു.
പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും മാറ്റി പറയില്ലെന്നും പഴയ വിവാദ വൺ ടൂ ത്രീ പ്രസംഗത്തിൽ മണി വ്യക്തമാക്കി. ആ വിവാദം എം.എം മണി എന്ന രാഷ്ട്രീയക്കാരനെ ഈ നിലയിൽ ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായിട്ട് മാത്രമാണ്. ഇപ്പോ കേസെല്ലാം പോയില്ലേ, അതെല്ലാം രാഷ്ട്രീയമാണ്. യുഡിഎഫ് സർക്കാരായിരുന്നു അന്ന്, അവരതിനെ മുതലെപ്പു നടത്താൻ ശ്രമിച്ചിരുന്നുവെന്നും എം.എം മണി പ്രതികരിച്ചു.
Adjust Story Font
16

