Quantcast

ആരോഗ്യ പ്രശ്നം ഉണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ല, നേതാക്കന്മാർക്ക് പലർക്കും അസുഖങ്ങളുണ്ട്; എം. എം മണി

മത്സരിക്കണോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എം. എം മണി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-03-02 12:07:20.0

Published:

2 March 2026 5:36 PM IST

ആരോഗ്യ പ്രശ്നം ഉണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ല, നേതാക്കന്മാർക്ക് പലർക്കും അസുഖങ്ങളുണ്ട്; എം. എം മണി
X

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം മാറ്റിയത് താൻ അറിഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് എം. എം മണി. ആരോഗ്യ പ്രശ്നം ഉണ്ട് എന്നൊന്നും നേതൃത്വത്തെ അറിയിച്ചിട്ടില്ല. ‌പാർട്ടിയിൽ മറ്റ് പല നേതാക്കൾക്കും ആരോഗ്യപ്രശ്നമുണ്ടെന്നും എം. എം മണി പറഞ്ഞു. പാർട്ടിയിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മത്സരിക്കണോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉടുമ്പന്‍ചോലയിൽ എം.എം മണി മത്സരിക്കണമെന്ന ജില്ലാ സെക്രട്ടേറിയേറ്റ് ശിപാർശ മാറ്റി കെ.കെ ജയചന്ദ്രനെ മത്സരിപ്പിക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ തവണ എം.സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയിൽ ഇത്തവണ വൈപ്പിൻ എംഎൽഎ കെ.എന്‍ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദേശിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി 14 ജില്ലാ സെക്രട്ടേറിയറ്റുകളും തയ്യാറാക്കിയ പട്ടിക രണ്ട് ദിവസം മുമ്പ് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തിരുന്നു. ചിലയിടങ്ങളിലെ ജില്ലാ സെക്രട്ടറിയേറ്റ് ശിപാർശ തിരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ് തിരിച്ചയച്ച പട്ടിക ജില്ലകളിൽ വീണ്ടും ചർച്ച ചെയ്യും. ഇടുക്കി ഉടുമ്പന്‍ചോലയിൽ എം.എം മണി മത്സരിച്ചാലേ ജയിക്കുവെന്ന ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശം സംസ്ഥാന സെക്രട്ടേറിയേറ്റ് തള്ളി. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ കെ.കെ ജയചന്ദ്രന്‍റെ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം.

തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ എം.സ്വരാജിനെയോ കൊച്ചി മുൻ മേയർ അനിൽകുമാറിനെയോ മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വം നിർദേശിച്ചത്. എന്നാൽ വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തറയിൽ മത്സരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. വൈപ്പിനിൽ എം.ബി ഷൈനി സ്ഥാനാർഥിയാകും. മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ് ഷൈനി.

എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെയാണ് പാർട്ടി തേടുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ മട്ടന്നൂരിൽ നിന്ന് മാറി പേരാവൂരിൽ മത്സരിക്കണമെന്ന സെക്രട്ടേറിയേറ്റ് നിർദേശവും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ പരിഗണനയ്ക്ക് വരും . കഴിഞ്ഞ തവണ ടേം വ്യവസ്ഥയുടെ പേരിൽ മാറ്റി നിർത്തപ്പെട്ട തോമസ് ഐസക്, ഇ,പിയരാജൻ അടക്കമുള്ളവർ ഇത്തവണയും മത്സരം രംഗത്ത് ഉണ്ടാവില്ല.

TAGS :

Next Story