Quantcast

മോഡലുകളുടെ മരണം; ദുരൂഹത നീക്കണമെന്ന പരാതിയുമായി അഞ്ജന ഷാജന്‍റെ കുടുംബം

അപകടത്തിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിന്‍റെയും വാഹനമോടിച്ച ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

MediaOne Logo

Web Desk

  • Updated:

    2021-11-21 09:25:09.0

Published:

21 Nov 2021 8:54 AM GMT

മോഡലുകളുടെ മരണം; ദുരൂഹത നീക്കണമെന്ന പരാതിയുമായി അഞ്ജന ഷാജന്‍റെ കുടുംബം
X

കൊച്ചിയിലെ മോഡലുകളുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച അഞ്ജന ഷാജന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിന്‍റെയും വാഹനമോടിച്ച ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. ഷൈജു പിന്തുടര്‍ന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ എന്തുകൊണ്ട് നശിപ്പിക്കപ്പെട്ടു എന്നതില്‍ കൃത്യത വേണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടു.

അഞ്ജന ഷാജനെ, അപകടം നടക്കുന്നതിനു മുമ്പ് പലപ്പോഴായി ആരൊക്കെയോ പിന്തുടര്‍ന്നിരുന്നെന്ന് സംശയമുള്ളതായും വീടിനു മുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു കാര്‍ കണ്ടിരുന്നെന്നും കുടുംബം പറയുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. അപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ കുടുംബവും നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Summary: Family of Anjana Shajan, who died in an accident, has lodged a complaint with the police demanding that the mystery surrounding the death of the models in Kochi be cleared up.

TAGS :

Next Story