Quantcast

കർഷക സമരത്തിന് പിന്തുണ; തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍

ഹർത്താൽ പ്രഖ്യാപിച്ചാൽ സാധാരണ പരിക്ഷ നടത്താറില്ല ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ മാറ്റാമല്ലോയെന്നും വിജയരാഘവന്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-09-23 11:29:15.0

Published:

23 Sep 2021 11:25 AM GMT

കർഷക സമരത്തിന് പിന്തുണ; തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍
X

ദേശീയ അടിസ്ഥാനത്തില്‍ നടക്കുന്ന കര്‍ഷകസമരത്തോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ സെപ്റ്റംബര്‍ 27ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. അടിസ്ഥാനപരമായ രാജ്യത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തത തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍. കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റ് വത്കരണത്തിന് ഇത് വഴിവെക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇന്ത്യയിലെ കാര്‍ഷിക മുന്നേറ്റത്തെയാണ് കേന്ദ്രനയത്തിലൂടെ തകര്‍ക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു കര്‍ഷകസമരം നടന്നിട്ടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്ഥാന വ്യാപകമായി ഐക്യദാര്‍ഢ്യ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ഹർത്താൽ പ്രഖ്യാപിച്ചാൽ സാധാരണ പരിക്ഷ നടത്താറില്ല ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ മാറ്റാമല്ലോയെന്നും വിജയരാഘവന്‍ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോര്‍ച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story