Quantcast

കുരങ്ങുവസൂരി സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം; കേന്ദ്രസംഘം ഇന്നെത്തും

ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-07-15 02:48:41.0

Published:

15 July 2022 12:42 AM GMT

കുരങ്ങുവസൂരി സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം; കേന്ദ്രസംഘം ഇന്നെത്തും
X

തിരുവനന്തപുരം: കുരങ്ങുവസൂരി സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നിരീക്ഷണത്തിലുള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. ജില്ലകളില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വളരെ അടുത്ത് സമ്പര്‍ക്കമുണ്ടെങ്കില്‍ മാത്രമേ രോഗം പകരൂ. നിലവില്‍ രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ 21 ദിവസമാണ് ഇന്‍കുബേഷന്‍ പിരീയഡ്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ല.

ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട് രോഗലക്ഷണമുള്ളവരെ കണ്ടെത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ പോലെ കുരങ്ങ് വസൂരിയെയും നമുക്ക് പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യസംഘം ഉടന്‍ കേരളത്തില്‍ എത്തും.

കുരങ്ങുവസൂരി പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്‌ധ സംഘത്തെ അയക്കുന്നത്. ഡല്‍ഹി നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ജോയിന്റ് ഡയറക്ടര്‍ ഡോ സാങ്കേത് കുല്‍ക്കര്‍ണി, ആര്‍.എം.എല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ അരവിന്ദ് കുമാര്‍ അച്ഛ്റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ അഖിലേഷ് തോലേ തുടങ്ങിയവരാണ് കേന്ദ്രസംഘത്തിലുള്ളത്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story