Quantcast

മോൺസൺ ബന്ധം: ഐ.ജി ലക്ഷ്മണക്കെതിരെ നടപടിക്ക് സാധ്യത

ട്രാഫിക് ഐ.ജി ലക്ഷ്മണക്കെതിരെ നടപടിയെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാർശ ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-11-09 14:33:28.0

Published:

9 Nov 2021 11:13 AM GMT

മോൺസൺ ബന്ധം: ഐ.ജി ലക്ഷ്മണക്കെതിരെ നടപടിക്ക് സാധ്യത
X

പുരാവസ്തു വിൽപ്പനയെന്ന പേരിൽ തട്ടിപ്പ് നടത്തി പിടിയിലായ മോൺസണുമായുള്ള ബന്ധത്തിന്റെ പേരിൽ ട്രാഫിക് ഐ.ജി ലക്ഷ്മണക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഐ.ജിക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ശിപാർശ ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെ സഹായിച്ചതിനാണ് നടപടി. ലക്ഷ്മണയ്‌ക്കെതിരെ ഉടൻ നടപടിയുണ്ടാകാനാണ് സാധ്യത.

അതേസമയം മോൻസനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയെ ഡോക്ടർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് ആരെയും പ്രതിചേർത്തിട്ടില്ല. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ലേബർ റൂമിനുള്ളിൽ ഡോക്ടർമാർ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കുട്ടിയുടെ മൊഴി.

മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐ.ജി ലക്ഷ്മണൻ ഇടപെട്ടെന്ന് ഡി.ജി.പി അനിൽകാന്ത് നേരത്തെ പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ശ്രമിച്ചെന്നും ഡി.ജി.പി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. എന്നാൽ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മോൻസന്റെ മ്യൂസിയത്തിലെത്തിയത് പുരാവസ്തുക്കൾ കാണാനാണെന്നും ഈ സമയത്ത് ഇൻറലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നും അനിൽകാന്തിന്റെ സത്യാവാങ്മൂലത്തിൽ പറഞ്ഞു.

TAGS :

Next Story