Quantcast

'എന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അവകാശമില്ല'; ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മോന്‍സണ്‍

മോന്‍സന്‍ നല്‍കിയ കേസാണ് അന്വേഷിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചേര്‍ത്തലയിലുള്ള മോന്‍സന്റെ വീട്ടില്‍ പോയതെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Oct 2021 12:32 PM GMT

എന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അവകാശമില്ല; ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മോന്‍സണ്‍
X

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ശ്രീവത്സം ഗ്രൂപ്പിന്റെ 6 കോടി 27 ലക്ഷം രൂപ തട്ടിച്ചു എന്ന പരാതിയില്‍ അന്വേഷണം നടത്താനെത്തിയ ആലുപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയായിരുന്നു മോന്‍സന്റെ ഭീഷണി.

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിക്കെതിരെ മോന്‍സണും പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാതെ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മോന്‍സന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് പൊലീസിനോട് തനിക്കൊന്നും പറയാനില്ലെന്നും തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അവകാശമില്ലെന്നും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

എന്നാല്‍ മോന്‍സന്‍ നല്‍കിയ കേസാണ് അന്വേഷിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചേര്‍ത്തലയിലുള്ള മോന്‍സന്റെ വീട്ടില്‍ പോയതെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ തനിക്ക് വിശ്വാസം ഇല്ലെന്നും വാദിയായ തന്നെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും മോന്‍സന്‍ പറഞ്ഞു. കേസുമായി സഹകരിക്കില്ലെന്നും മോന്‍സന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. സ്വന്തം സുരക്ഷയ്ക്ക് വേണ്ടി എന്ന് അവകാശപ്പെട്ട് മോന്‍സന്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

TAGS :

Next Story