Quantcast

60 കോടി തട്ടിയെടുത്തെന്ന് മോൻസന്റെ മുൻ സഹായി

ബാങ്ക് ഉദ്യോഗസ്ഥർ ഇടപാടുകൾ നടത്തിയിരുന്നത് വീട്ടിലെത്തിയാണെന്ന് അജി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-27 14:36:54.0

Published:

27 Sep 2021 9:12 AM GMT

60 കോടി തട്ടിയെടുത്തെന്ന് മോൻസന്റെ മുൻ സഹായി
X

മോൻസൺ മാവുങ്കൽ നടത്തിയത് വൻ തട്ടിപ്പെന്ന് മുൻ സഹായി അജി നെട്ടൂർ. 60 കോടി രൂപയെങ്കിലും തട്ടിയെടുത്തുവെന്ന് അജി ആരോപിച്ചു. മീഡിയവണിനോടാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

സ്റ്റാഫുകളുടെ വ്യാജഅക്കൗണ്ട് വഴി കോടിക്കണക്കിന് തട്ടിയെടുക്കുകയായിരുന്നു. തന്റെ അക്കൗണ്ട് വഴി രണ്ട് കോടി തട്ടിയെടുത്തു. പുരാവസ്തു എന്ന രീതിയിൽ നൽകിയത് സിനിമക്ക് വാടകക്ക് നൽകിയ സാധനങ്ങളാണെന്നും അജി പറഞ്ഞു.

എല്ലാത്തിനും ഒത്താശ ചെയ്തത് ചേർത്തല സി ഐ ആണെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമ പ്രവർത്തകരുമായുള്ള ബന്ധവും മോൻസൺ തട്ടിപ്പിന് ഉപയോഗിച്ചുവെന്നും ഡിജിപി മ്യൂസിയത്തിൽ വന്നത് അനിതയുടെ ക്ഷണപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥർ ഇടപാടുകൾ നടത്തിയിരുന്നത് വീട്ടിലെത്തിയാണെന്നും അജി പറഞ്ഞു.

ബംഗളൂരുവിലെ ഡോ. രാമചന്ദ്രനെ എന്റെ സുഹൃത്ത് വഴി ബന്ധപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ പോലെ പലരും വലിയ തുക മുടക്കിയിട്ടുണ്ടെന്നും ഡൽഹിയിൽനിന്ന് വൻതുക വരാനുണ്ടെന്ന് മോൻസൺ പറയാറുണ്ടെന്നും 2010 അവസാനം മുതൽ സഹായായിരുന്ന അജി പറഞ്ഞു.

അന്വേഷണം വന്നപ്പോഴാണ് പുരാവസ്തുക്കൾ വ്യാജമാണെന്ന് അറിഞ്ഞതെന്ന് ഡ്രൈവറായും മെക്കാനിക്കായും മോൻസന്റെ കൂടെയുണ്ടായിരുന്ന അജി പറഞ്ഞു.

തന്റെ പേരും മോൻസന്റെ വിലാസവും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയെന്നും അതുവഴി വന്ന തുകകൾ മോൻസന്റെയും ബന്ധുക്കളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് ട്രാൻസ്ഫർ ചെയ്തത്. പാസ്ബുക്കും ചെക്കും മോൻസണാണ് കൈകാര്യം ചെയ്തിരുന്നതെന്നും അജി പറഞ്ഞു. ശ്രീവത്സം ഗ്രൂപ്പിന്റെ കേസ് വന്നശേഷമാണ്, തന്റെ അക്കൗണ്ട് വഴി നടന്ന ഇടപാടുകൾ അറിഞ്ഞത്. ഇൻഷൂറൻസിനായെന്ന് പറഞ്ഞാണ് തന്റെ വിവരങ്ങൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മോൻസൺ മാവുങ്കലിന്റെ വീടിന് മുമ്പിൽ പോലീസ് ബീറ്റ് ബോക്‌സും സിസിടിവി കാമറയുമുണ്ട്. മോൺസണെ പരിചയമുണ്ടെന്നും പുരാവസ്തു കാണാൻ അവിടെ പോയിട്ടുണ്ടെന്നും എന്നാൽ പണമിടപാടുകളിൽ ബന്ധമില്ലെന്നും മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

TAGS :

Next Story