Quantcast

ഖുര്‍ആന്‍റെ പേരിലും മോന്‍സന്‍റെ തട്ടിപ്പ്

പുരാതന ഖുർആൻ വിൽക്കാനുണ്ടെന്ന് പേരിലാണ് തട്ടിപ്പ് നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-10-01 08:23:09.0

Published:

1 Oct 2021 5:43 AM GMT

ഖുര്‍ആന്‍റെ പേരിലും മോന്‍സന്‍റെ തട്ടിപ്പ്
X

മോൻസൺ മാവുങ്കൽ ഖുര്‍ആന്‍റെ പേരിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പുരാതന ഖുർആൻ വിൽക്കാനുണ്ടെന്ന് പേരിലാണ് തട്ടിപ്പ് നടത്തിയത്. ഇതിന് തൃശൂരുള്ള വ്യവസായി കണ്ണത്ത് ഹനീഷ് ജോര്‍ജെന്നയാളെ മോൻസൺ ചുമതലപ്പെടുത്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഖുര്‍ആനെന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. ഖുര്‍ആന്‍ വാങ്ങാൻ ഖത്തറിൽ നിന്ന് നാലുപേരെത്തിയിരുന്നു എന്ന് മോൻസൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

അതേസമയം ബംഗളൂരുവിലെ വ്യവസായിയെയും മോന്‍സണ്‍ തട്ടിപ്പിനിരയാക്കി. ഇന്‍റര്‍പോള്‍ ഡയറക്ടർ ആണെന്ന് വിശ്വസിപ്പിച്ച് ഖത്തറിലെ ബിസിനസ് പ്രശ്നങ്ങൾ പരിഹരിച്ചു നൽകാം എന്ന് പറഞ്ഞു ഒരു കോടി വാങ്ങി. ഐഡി കാർഡ് അടക്കം കാണിച്ചായിരുന്നു തട്ടിപ്പ്. മലപ്പുറം സ്വദേശി ഷാനിമോൻ ആണ് തട്ടിപ്പിന് ഇരയായത്. ക്രൈംബ്രാഞ്ചിനു പരാതി നൽകുമെന്ന് ഷാനിമോൻ പറഞ്ഞു. മോൻസന്‍റെ വീട്ടിൽ വച്ച് പല പ്രമുഖരെയും കണ്ടിട്ടുണ്ട്. മോൻസന്‍റെ ആളുകൾ ബംഗളൂരുവിൽ എത്തി ഭീഷണി മുഴക്കി. പ്രാണരക്ഷാർത്ഥം ആണ് കേരളത്തിലേക്ക് എത്തിയതെന്നും ഷാനിമോന്‍ പറയുന്നു. ഷാനിമോനും മോൻസനും തമ്മിലുള്ള ശബ്ദസംഭാഷണം മീഡിയവണിന് ലഭിച്ചു.



TAGS :

Next Story