Quantcast

രാത്രിയാകുമ്പോൾ പിണറായി വിജയന്റെ കാലു പിടിക്കാൻ പോകുന്ന സുരേന്ദ്രൻ ആണോ പ്രതിപക്ഷത്തെ വിമർശിക്കുന്നത്; മറുപടിയുമായി സതീശൻ

മാസപ്പടി വിവാദം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ബിജെപിക്ക് ധൈര്യം ഉണ്ടോയെന്ന് വി.ഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2023-08-18 12:37:16.0

Published:

18 Aug 2023 5:48 PM IST

രാത്രിയാകുമ്പോൾ പിണറായി വിജയന്റെ കാലു പിടിക്കാൻ പോകുന്ന സുരേന്ദ്രൻ ആണോ പ്രതിപക്ഷത്തെ വിമർശിക്കുന്നത്; മറുപടിയുമായി സതീശൻ
X

തിരുവനന്തപുരം: രാത്രിയാകുമ്പോൾ പിണറായി വിജയന്റെ കാലു പിടിക്കാൻ പോകുന്ന കെ.സുരേന്ദ്രൻ ആണോ പ്രതിപക്ഷത്തെ വിമർശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടാതെ കുഴൽപ്പണക്കേസിൽ നിന്നു സുരേന്ദ്രനും മകനും രക്ഷപ്പെട്ടത് പിണറായി വിജയന്റെ കാലു പിടിച്ചിട്ടല്ലെ എന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ വലംകൈയാണ് പ്രതിപക്ഷ നേതാവ് എന്ന സുരേന്ദ്രന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാസപ്പടി വിവാദം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സുരേന്ദ്രനും ബിജെപിക്കും ധൈര്യം ഉണ്ടോയെന്ന് വി.ഡി സതീശൻ ചോ​ദിച്ചു. ലെെഫ് മിഷൻ വിവാദം അന്വേഷിക്കാൻ പറ്റുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിജെപിയുടെ ലക്ഷ്യം കോൺ​ഗ്രസ് മുക്ത ഭാരതവും കേരളത്തിലെ സി.പി.എം നേതാക്കളുടെ അജണ്ഡ കോൺ​ഗ്രസ് വിരുദ്ധതയാണ്. ഇത് രണ്ടും കൂടി കേരളത്തിൽ ഒന്നിക്കുകയാണെന്നും വി. ഡി സതീശൻ പറഞ്ഞു.

TAGS :

Next Story