Quantcast

ബാലുശ്ശേരിയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ സദാചാര ആക്രമണം: ഏഴുപേർക്കെതിരെ കേസ്

പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2024-10-29 17:24:38.0

Published:

29 Oct 2024 10:48 PM IST

Moral attack on school student in Balushery
X

കോഴിക്കോട്: ബാലുശ്ശേരിയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ സദാചാര ആക്രമണമെന്ന പരാതിയിൽ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.

ബാലുശ്ശേരി കോക്കല്ലൂര്‍ ടൗണിൽ ഇന്നലെ വൈകീട്ട് നാലരയോടെയാണ് പെൺകുട്ടിക്കും ബന്ധുവായ യുവാവിനും നേരെ ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വിട്ട് റോഡിലേക്ക് ഇറങ്ങി വന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ബന്ധുവായ യുവാവുമായി സംസാരിക്കവെ ഒരു സംഘം അസഭ്യം പറയുകയായിരുന്നു. പെൺകുട്ടിയും ബന്ധുവും ചോദ്യം ചെയ്തതോടെ യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.

സംഭവത്തിൽ കോക്കല്ലൂർ സ്വദേശി രതീഷ്, വിപിൻലാൽ, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർ തുടങ്ങിയവർക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ യുവാവ് ബാലുശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടി. ഒളിവിൽപോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

TAGS :

Next Story