Quantcast

കൊല്ലത്തെ സദാചാര പൊലീസ് ആക്രമണം : പ്രതി പിടിയിൽ

MediaOne Logo

Web Desk

  • Published:

    1 Sept 2021 6:51 PM IST

കൊല്ലത്തെ സദാചാര പൊലീസ് ആക്രമണം : പ്രതി പിടിയിൽ
X


കൊല്ലം പരവൂരിലെ അമ്മക്കും മകനും നേരെ സഭാചാര ഗുണ്ടായിസം നടത്തിയ പ്രതി പിടിയിൽ. പരവൂർ സ്വദേശി ആശിഷ് തെൻമലയിൽ നിന്നാണ് പിടിയിലായത് . തിങ്കളാഴ്ചയാണ് എഴുകോൺ സ്വദേശി ഷംല, മകൻ സാലു എന്നിവർക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായത്. തെന്മല പൊലീസാണ് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി ആശിഷിനെ പിടികൂടിയത്. തെന്മല വഴി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതി പിടിയിലായത്. ഒളിവിൽ ആയിരുന്നു പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തിങ്കളാഴ്ച

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങുന്ന വഴി ആയിരുന്നു എഴുകൊണ് സ്വദേശി ഷംല, മകൻ സാലു എന്നിവർക്ക് നേരെ ആക്രമണം. കൊല്ലം തിരുവനന്തപുരം തീരദേശ പാതയിൽ പരവൂർ തെക്കും ഭാഗത്ത് കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഒരുവരും. ഈ സമയം പ്രതി ആശിഷ് ഈ പണി ഇവിടെ പറ്റില്ല എന്ന് പറഞ്ഞു സാലുവിനെ കമ്പി വടി കൊണ്ട് മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഷംലയ്ക്കും മർദനമേറ്റു. അമ്മയാണ് എന്ന് പറഞ്ഞപ്പോൾ തെളിവ് ചോദിച്ചു മർദിച്ചു. മർദനമേറ്റ ഷംലയും മകൻ സാലുവും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മർദ്ദന ശേഷം അമ്മയെയും മകനെയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു

TAGS :

Next Story