ശബരിമലയിലെ സ്വര്‍ണപ്പാളിയും ഉണ്ണികൃഷ്ണൻ പോറ്റി പ്രദർശനവസ്തുവാക്കി; നടൻ ജയറാം പൂജയിൽ പങ്കെടുത്തു, ദൃശ്യങ്ങൾ പുറത്ത്
അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപാളിയും ദ്വാരപാലക ശിൽപവും പ്രദര്‍ശിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി പിരിവ് നടത്തിയതായും സംശയമുണ്ട്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി വീടുകളിൽ പൂജയ്ക്കായി പ്രദർശിപ്പിച്ചു.
നടൻ ജയറാം,ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുത്തു. പൂജയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ ജയറാമും ഉണ്ണികൃഷ്ണന്‍ പോറ്റിയും വീരമണിയടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ശബരിമല വാതിലില്‍ പൂജ നടത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ജയറാം പറയുന്നു. 'സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അയ്യപ്പന്റെ നട പുതുക്കി പണിയുകയാണ്..എവിടെയെങ്കിലും ഉണ്ടെങ്കിൽ വരണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. ശബരിലയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അത് തൊട്ടുതൊഴുത് ആദ്യത്തെ കർപ്പൂരം കത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് ജയറാം അന്ന് പ്രതികരിച്ചിരുന്നു. അയ്യപ്പന്‍റെ രൂപത്തിലെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് തനിക്ക് ഈ അവസരം നല്‍കിയതെന്നും ജയറാം വാര്‍ത്താസമ്മേളനത്തില്‍ എടുത്ത് പറയുന്നുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി ഇടങ്ങളിൽ ഇത്തരത്തിൽ പ്രദർശനം നടത്തിയതായി സൂചന. ഇതിന്റെ പേരിൽ പോറ്റി പണം വാങ്ങിയെന്നും സംശയമുയരുന്നുണ്ട്.. പ്രദർശിപ്പിച്ചത് ശബരിമലയിലെ വസ്തുക്കൾ തന്നെയാണോ എന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്.
അതേസമയം,സ്വര്‍ണപാളി വിവാദത്തില്‍ സമഗ്ര അന്വേഷണമാണ് വേണ്ടെതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു. ഹൈക്കോടതി തുറക്കുന്ന ദിവസം തന്നെ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടും.വേണ്ട നടപടികൾ സ്വീകരിക്കാൻ സ്റ്റാൻഡിങ് കോൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടുതൽ തട്ടിപ്പിന്റെ കാര്യങ്ങൾ പുറത്തുവരുന്നുവെന്നും സ്മാർട്ട് ക്രിയേഷൻസ് നല്ല സ്ഥാപനമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. വിവാദത്തിനിടെ, ഇന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരും
Adjust Story Font
16

