Quantcast

കോഴിക്കോട് ജില്ലയിലെ പത്തു പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    27 April 2021 8:24 PM IST

കോഴിക്കോട് ജില്ലയിലെ പത്തു പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു
X

ജില്ലയിലെ 10 പഞ്ചായത്തുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണാക്കി പ്രഖ്യാപിച്ചു. ഒളവണ്ണ, വേളം, പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ള്യേരി, കക്കോടി എന്നീ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണാക്കി പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളിൽ നിന്നും മെഡിക്കൽ ആവശ്യത്തിനു മാത്രമേ ആളുകൾ പുറത്തിറങ്ങാൻ പാടുള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.

ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 5,015 പേർക്കാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.66 ആണ്. ഈ സാഹചര്യത്തിലാണ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചത്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിലുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽ മൂന്ന് മണിവരെയാക്കി ചുരുക്കി. ജില്ലയിൽ മുഴുവൻ നിയന്ത്രണം കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

TAGS :

Next Story