Quantcast

മദ്യശാലകൾ അടക്കും; കേരളത്തിൽ കർശന നിയന്ത്രണങ്ങൾ

ആരാധാനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ വരും.

MediaOne Logo

Web Desk

  • Published:

    26 April 2021 1:09 PM GMT

മദ്യശാലകൾ അടക്കും; കേരളത്തിൽ കർശന നിയന്ത്രണങ്ങൾ
X

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകൾ അടക്കും. കൂടാതെ സിനിമാ തിയേറ്റർ, സ്‌പോർട്‌സ് കോപ്ലക്‌സുകൾ, നീന്തൽ കുളങ്ങൾ, ഷോപ്പിങ് മാളുകൾ, ക്ലബുകൾ, ജിംനേഷ്യം എന്നിവയും അടക്കും.

ആരാധാനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ വരും. ആരാധനാലയങ്ങളിൽ പ്രസാദം, തീർഥം എന്നിവ വിതരണം ചെയ്യുന്നത് തത്കാലത്തേക്ക് നിർത്തിവയ്ക്കണം. റമദാനിൽ പള്ളികളിൽ 50 പേർ മാത്രം.ചെറിയ പള്ളികളിൽ അതിനിനനുസരിച്ച് എണ്ണം കുറയ്ക്കണം. മരണാന്തര ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രം. വിവാഹത്തിന് 50 പേർ. സ്വകാര്യ സ്ഥാപനങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം. സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം മാത്രം ഹാജർ എന്നീ നിബന്ധനകളും നടപ്പിലാക്കും.

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

TAGS :

Next Story