എസ്ഐആര്‍; പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രങ്ങളിൽ അജ്ഞാത വോട്ടുകൾ
എസ്ഐആറിൽ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ഒഴിവാക്കിയത്

പാലക്കാട്: പാലക്കാട് നഗരത്തിലെ ബിജെപി കേന്ദ്രങ്ങളിലെ അജ്ഞാത വോട്ടുകൾ ഒഴിവാക്കി. എസ്ഐആറിൽ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ഒഴിവാക്കിയത്.
ബിജെപി ശക്തി കേന്ദ്രങ്ങളിലെ ബൂത്തുകളിൽ 50 മുതൽ 65 ശതമാനം പേരെയും ബിഎൽഒമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഇത്രയധികം ആളുകൾ ബിജെപി കേന്ദ്രങ്ങളിലെ ബൂത്തുകളിൽ കടന്നുകൂടിയത് ദുരൂഹമാണ്.
ആകെ 32,165 വോട്ടര്‍മാരാണ് ഒഴിവാക്കപ്പെട്ടത്. കണ്ടെത്താനാകാത്ത വോട്ടർമാരിൽ പകുതിയിൽ കൂടുതൽ 'അജ്ഞാതരാണ്'. ബൂത്ത് നമ്പർ 63 ( വടക്കന്തറ ഡോ . നായർ GUPS ) ൽ ആകെ ഒഴിവായത് 470 വോട്ടർമാരാണ്. ഇതിൽ 305 പേർ 'അജ്ഞാതർ'ആണ്. വടക്കന്തറ ബൂത്ത് 62ൽ ഒഴിവായത് 449 പേർ, ഇതിൽ അജ്ഞാതർ 246 പേർ. ബൂത്ത് നമ്പർ 36ൽ ഒഴിവായത് 401 വോട്ടർമാർ, ഇതിൽ 288 പേരെ എസ് ഐ ആറിൽ കണ്ടെത്താനായില്ല. മൂത്താൻതറ ബൂത്ത് നമ്പർ 57ൽ ഒഴിവായ വോട്ടർമാർ 250, അജ്ഞാതർ 148, വടക്കന്തറ ബൂത്ത് നമ്പർ 43ൽ ഒഴിവായത് 425 പേർ, കണ്ടെത്താനാകാത്തവർ 321 പേരാണ്.
Adjust Story Font
16

