Quantcast

മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു

മൂന്നിയൂർ പാലക്കൽ സ്വദേശി സുമി, മകൾ ഷബ ഫാത്തിമ എന്നിവർക്കാണ് വെട്ടേറ്റത്

MediaOne Logo

Web Desk

  • Updated:

    2025-02-25 17:12:31.0

Published:

25 Feb 2025 10:28 PM IST

മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു
X

മലപ്പുറം: മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല.

രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പാലക്കലില്‍ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. രണ്ട് പേരുടെയും വലതുകൈയ്യിലാണ് വെട്ടേറ്റത്. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story