Quantcast

'സർക്കാറിൽ നിന്ന് ഒരു സഹായവും ഇതുവരെ കിട്ടിയില്ല'; ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ച് മാറ്റിയ കുട്ടിയുടെ മാതാവ്

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്നാണ് കുട്ടിയുടെ കൈമുറിച്ച് മാറ്റിയത്

MediaOne Logo

Web Desk

  • Published:

    2 Dec 2025 7:34 AM IST

സർക്കാറിൽ നിന്ന് ഒരു സഹായവും ഇതുവരെ കിട്ടിയില്ല; ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ച് മാറ്റിയ കുട്ടിയുടെ മാതാവ്
X

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപിഴവിനെ തുടർന്ന് കൈമുറിച്ച് മാറ്റിയ കുട്ടിയുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകാമെന്ന് പറഞ്ഞ പണം പോലും ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പ്രസീത മീഡിയവണിനോട് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബം അനുഭവിക്കുന്നത്. രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പാസാക്കിയെന്ന് പറഞ്ഞിരുന്നു.എന്നാല്‍ സര്‍ക്കാറിന്‍റേതെന്ന് പറഞ്ഞ് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും പ്രസീത പറയുന്നു.

പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നെന്നും കുടുംബം പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. സംഭവത്തില്‍ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു.

TAGS :

Next Story