Quantcast

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു

യുഎഇയിൽ നിന്ന് വന്ന എടവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-09-18 12:38:57.0

Published:

18 Sept 2024 6:05 PM IST

Mpox confirmed in India
X

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് വന്ന 38 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വിദേശത്തുനിന്ന് എത്തുന്നവർ ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയും ഐസൊലേഷൻ സൗകര്യവുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story