Quantcast

MSC എൽസ കപ്പലപകടം; വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയെന്ന് കണ്ടെത്തൽ

രാസവസ്തുക്കൾ കടലിലെ ആവാസവ്യവസ്ഥക്ക് ദോഷകരമായെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    21 Sept 2025 9:44 AM IST

MSC എൽസ കപ്പലപകടം; വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയെന്ന് കണ്ടെത്തൽ
X

കൊച്ചി: MSC എൽസ കപ്പലപകടം ഉണ്ടാക്കിയത് വലിയ പാരിസ്ഥിതിക ആഘാതമെന്ന് കണ്ടെത്തൽ. രാസവസ്തുക്കൾ കടലിലെ ആവാസവ്യവസ്ഥക്ക് ദോഷകരമായെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ട്. വെള്ളത്തിൽ കലർന്ന നിക്കൽ, ലെഡ്, കോപ്പർ, വനേഡിയം എന്നിവ മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്ക് എത്താൻ സാധ്യത. അവശിഷ്ടങ്ങൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതമെന്നും മുന്നറിയിപ്പ്.

രാസവസ്തുക്കൾ കടൽ വെള്ളത്തിൽ കലർന്നത് നിലവിൽ കടലിലെ ജീവികൾക്കും ലാർവകൾക്കും മത്സ്യമുട്ടകൾക്കും ഉൾപ്പെടെ വലിയ നാശനഷ്ടം ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മേയ് 24നാണ് MSC കപ്പൽ അപകടത്തിൽപ്പെടുന്നത്. ഇതിനുശേഷം മൂന്ന് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. മത്സ്യതൊഴിലാളികളും ശാസ്ത്രജ്ഞരും അടക്കം നിരവധി പേർ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകളെ സാധുകരിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ഏകദേശം രണ്ട് ചതുരശ്ര മീറ്റർ ചുറ്റളവിൽ എണ്ണ വ്യാപിച്ച് കിടക്കുകയാണ്. എണ്ണയും കപ്പൽ അവശിഷ്ടങ്ങളും പൂർണമായും നീക്കം ചെയ്യാതെ ഇപ്പോഴും കടലിൽ തന്നെ കിടക്കുകയാണ്. കടലിൽ പരന്നു കിടക്കുന്ന എണ്ണ എത്രയും പെട്ടെന്നു നീക്കം ചെയ്തില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

TAGS :

Next Story