Quantcast

ആർഎസ്എസിന് സമാനമായി പിണറായി വിജയനും ന്യൂനപക്ഷ സ്‌കോളർഷിപ്പ് തട്ടിയെടുത്തു: പി.കെ നവാസ്

ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കുന്ന സർക്കാരിനെതിരെ സമരമുഖത്ത് എംഎസ്എഫ് ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    30 Jan 2025 6:48 PM IST

MSF against minority scholarship cuts
X

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ വെട്ടിക്കുറച്ചതിനെതിരെ എംഎസ്എഫ്. ആർഎസ്എസിന് സമാനമായി പിണറായി വിജയനും ന്യൂനപക്ഷ സ്‌കോളർഷിപ്പ് തട്ടിയെടുക്കുകയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ മോദിയെപ്പോലെ പിണറായിയേയും അലോസരപ്പെടുത്തുന്നത് ഇപ്പോൾ കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും നവാസ് ആരോപിച്ചു.

വർഗീയ ധ്രുവീകരണവും, ന്യൂനപക്ഷ അവകാശങ്ങൾ കവർച്ച ചെയ്തും, ബിജെപിയുടെ സമ്പത്തിക സംവരണം നടപ്പിലാക്കിയും അധികാരത്തിൽ അടയിരിക്കുന്ന പിണറായി വിജയൻ സർക്കാരിനെതിരെ തുറന്ന സമരമുഖത്ത് എംഎസ്എഫ് ഉണ്ടാകും. ന്യൂനപക്ഷ സമൂഹം ഇന്ന് അനുഭവിക്കുന്നതൊന്നും ഒരു അധികാര കേന്ദ്രവും വെള്ളിത്തളികയിൽവെച്ച് നൽകിയതല്ല, തെരുവ് പോരാട്ടംകൊണ്ട് നേടിയെടുത്തതാണ്. ശക്തമായ സമര പോരാട്ടങ്ങളുമായി തെരുവിലുണ്ടാവുമെന്നും നവാസ് വ്യക്തമാക്കി.

ഒമ്പത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനമാണ് സർക്കാർ വെട്ടിക്കുറച്ചത്. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, എപിജെ അബ്ദുല്‍കലാം സ്കോളർഷിപ്, മദർതെരേസ സ്കോളർഷിപ് എന്നിവ വെട്ടിക്കുറച്ചവയിലുണ്ട്.

സിവില്‍ സർവീസ്, യുജിസി പരീക്ഷാ പരിശീലനത്തിനുള്ള ഫണ്ടും പകുതിയാക്കി കുറച്ചു. പദ്ധതി വിഹിതം 50 ശതമാനമാക്കിയതിൻ്റെ ചുവട് പിടിച്ചാണ് നടപടി. ന്യൂനപക്ഷക്ഷേമ പദ്ധതി നടത്തിപ്പും ഇഴഞ്ഞാണ് നീങ്ങുന്നത്. ന്യൂനപക്ഷക്ഷേമ ഡയറക്റേറ്റിന് കീഴിൽ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്.

TAGS :

Next Story