Quantcast

എം.എസ്.എഫ് 'ഹരിത'യില്‍ പൊട്ടിത്തെറി; പുതിയ മലപ്പുറം ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് സംസ്ഥാന കമ്മിറ്റി

എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പുതിയ ഹരിത കമ്മിറ്റിയെ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-06-10 15:08:07.0

Published:

10 Jun 2021 2:36 PM GMT

എം.എസ്.എഫ് ഹരിതയില്‍ പൊട്ടിത്തെറി; പുതിയ മലപ്പുറം ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് സംസ്ഥാന കമ്മിറ്റി
X

എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് സംസ്ഥാന കമ്മിറ്റി. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒരു സംഘം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്നും ഇതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമില്ലെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും പ്രസ്താവനയില്‍ പറഞ്ഞു.





2018 ജുലൈയില്‍ തിരഞ്ഞെടുക്കപ്പെട്ട നജ്‌വ ഹനീന പ്രസിഡന്റും എം. ഷിഫ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ കമ്മിറ്റിയെന്നും സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.





ഓണ്‍ലൈന്‍ യോഗം വിളിച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് അഡ്വ. കെ. തൊഹാനി പ്രസിഡന്റും എം.പി സിഫ്‌വ ജനറല്‍ സെക്രട്ടറിയും സഫാന ഷംന ട്രഷററുമായി ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. എന്നാല്‍ ഹരിത സംസ്ഥാന കമ്മിറ്റിയെ അറിയിക്കാതെ ജില്ലാ എം.എസ്.എഫ് കമ്മിറ്റി ഏകപക്ഷീയമായി തീരുമാനമെടുത്തത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ഹരിത സംസ്ഥാന കമ്മിറ്റിയും എം.എസ്.എഫിലെ ഒരു വിഭാഗം നേതാക്കളും പറയുന്നു.

പുതിയ മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ പലരും കെ.എസ്.യു പ്രവര്‍ത്തകരാണെന്നും എതിര്‍പക്ഷം ആരോപിക്കുന്നു. പുതിയ പ്രസിഡന്റായ അഡ്വ. തൊഹാനി കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു എന്നാണ് ആക്ഷേപം. ഹരിതയുടെ പ്രായപരിധി 30 വയസാണ്. തൊഹാനി 30 വയസ് പിന്നിട്ട ആളാണെന്നും ഇവര്‍ പറയുന്നു. ഇവരിപ്പോള്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പഠിക്കുന്ന ലോ കോളേജിലെ അധ്യാപികയാണ്.

പുതിയ ജനറല്‍ സെക്രട്ടറി സിഫ്‌വ മണിപറമ്പത്ത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തെന്നല പഞ്ചായത്ത് പെരുമ്പുഴ ആറാം വാര്‍ഡില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചയാളാണ്. ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാളായ പി.സി ഹാജിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചിരുന്നു.






അതിനിടെ പുതിയ ഭാരവാഹികളില്‍ ഒരാളായ ഷനു ഫര്‍സാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്നും കമ്മിറ്റിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഹരിത തുടര്‍ന്നുവരുന്ന കീഴ്‌വഴക്കങ്ങളെ ഒരു വ്യക്തിയുടെ സ്ഥാനാരോഹണത്തിന് വേണ്ടി ലംഘിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.




പി.കെ ഫിറോസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റും ടി.പി അഷ്‌റഫലി ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്താണ് വിദ്യാര്‍ത്ഥിനികള്‍ക്കായി എം.എസ്.എഫ് ഹരിത രൂപീകരിച്ചത്. ഇപ്പോള്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായ ഫാത്തിമ തഹ്‌ലിയ പ്രസിഡന്റും മുഫീദ തസ്‌നി ജനറല്‍ സെക്രട്ടറിയുമായിട്ടായിരുന്നു പ്രഥമ സംസ്ഥാന കമ്മിറ്റി. പാര്‍ട്ടിയില്‍ പി.കെ ഫിറോസ് പക്ഷത്തെ പിന്തുണക്കുന്നവരാണ് പിന്നീട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയിലും ഹരിതയിലും ഭാരവാഹികളായി വന്നിരുന്നത്. ഇത് മറികടന്നാണ് പി.കെ നവാസ് പ്രസിഡന്റായ പുതിയ സംസ്ഥാന കമ്മിറ്റിയെ ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്‍ച്ചാണ് ഹരിതയിലും സംഭവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

TAGS :

Next Story