Quantcast

'ലീഗ് നേതൃത്വം വിമർശനങ്ങൾ ഉൾക്കൊള്ളണം, തിരുത്തൽ നടപടികൾ കൈക്കൊള്ളണം'; സംയുക്ത പ്രസ്താവനയുമായി എം.എസ്.എഫ് സര്‍വകലാശാല ഘടകങ്ങളും വിദ്യാര്‍ഥി-നേതാക്കളും

MediaOne Logo

ijas

  • Updated:

    2021-05-06 11:37:16.0

Published:

6 May 2021 11:20 AM GMT

ലീഗ് നേതൃത്വം വിമർശനങ്ങൾ ഉൾക്കൊള്ളണം, തിരുത്തൽ നടപടികൾ കൈക്കൊള്ളണം; സംയുക്ത പ്രസ്താവനയുമായി എം.എസ്.എഫ് സര്‍വകലാശാല ഘടകങ്ങളും വിദ്യാര്‍ഥി-നേതാക്കളും
X

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ കനത്ത പരാജയത്തിലും മുസ്‍ലിം ലീഗിന്‍റെ തിളക്കം കുറഞ്ഞ വിജയത്തിലും വിമര്‍ശനവുമായി എം.എസ്.എഫ് സര്‍വകലാശാല ഘടകങ്ങളും വിദ്യാര്‍ഥി-നേതാക്കളും. മുസ്‌ലിം ലീഗ് നേതൃത്വം വിമർശനങ്ങൾ ഉൾക്കൊള്ളണമെന്നും തിരുത്തൽ നടപടികൾ കൈക്കൊള്ളണമെന്നും വിവിധ എം.എസ്.എഫ് ഘടകങ്ങള്‍ ഉള്‍പ്പടെ വിവിധ വിദ്യാര്‍ഥി-നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പാർട്ടി തിരിച്ചടി നേരിട്ടത് ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പിഴച്ചതും ഒപ്പം നയനിലപാടുകളോട് പ്രസ്ഥാനത്തിന്‍റെ ബഹുജനാടിത്തറയിൽ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും കാരണമാണെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

സംഘടനയുടെ നയനിലപാടുകളെയും നേതൃത്വത്തിന്‍റെ പാടവത്തെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പി.കെ കുഞ്ഞാലിക്കുട്ടിക്കും സയ്യിദ് മുനവറലി തങ്ങൾക്കും എതിരെ സമൂഹ മാധ്യമങ്ങളില്‍ നടന്ന അതിരൂക്ഷമായ പരസ്യ പ്രതിഷേധങ്ങളെന്നും ഗൗരവതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും മുൻപേ പ്രവർത്തകരുടെ പ്രതിഷേധത്തെ പാർട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണമെന്നും പ്രസ്താവനയില്‍ പറയുന്നു. അണികൾക്കും കീഴ്ഘടകങ്ങൾക്കും ബോധ്യമാവുന്ന തരത്തിൽ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാവണം. ഈ തെരഞ്ഞെടുപ്പിൽ ലീഗ് മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോൽവിയേറ്റ കോഴിക്കോട് സൗത്ത്, താനൂർ, കുറ്റ്യാടി, അഴീക്കോട്‌, കളമശ്ശേരി, ഗുരുവായൂർ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകൾ, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണരൂപം

2021 കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേരിട്ട പരാജയം രാഷ്ട്രീയ മണ്ഡലത്തിൽ വലിയ തോതിൽ ചർച്ചകൾക്ക് ഹേതുവായിരിക്കുകയാണ്. ലീഗ് ചരിത്രത്തിലെ തിളക്കം കുറഞ്ഞ പ്രകടനമെന്ന രീതിയിൽ മുസ്‌ലിം ലീഗ് പാർട്ടിയും വ്യാപകമായ വിമർശനങ്ങൾ നേരിടുകയാണ്. ഇടതുമുന്നണിക്ക് ഭരണത്തുടർച്ചാ സാഹചര്യം നിലവിലില്ലെന്നും യുഡിഎഫ് അനുകൂല സാഹചര്യം ഉണ്ടായിരുന്നെന്നും മുന്നണി പതിവിലും കെട്ടുറപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പാർട്ടി തന്നെ വിലയിരുത്തിയതാണ്. വിജയം കൈവരിച്ച ചില സ്ഥാനാർഥികളുടെയെങ്കിലും പ്രകടനം അത് തെളിയിക്കുന്നുമുണ്ട്. എന്നാൽ നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സംഘടനാ പ്രവർത്തകർ തന്നെ വിമർശനങ്ങൾ ഉന്നയിക്കുന്ന സ്ഥിതവിശേഷം ഉണ്ടായിരിക്കുന്നത്. പാർട്ടി തിരിച്ചടി നേരിട്ടത് ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പിഴച്ചതും ഒപ്പം നമ്മുടെ നയനിലപാടുകളോട് പ്രസ്ഥാനത്തിന്‍റെ ബഹുജനാടിത്തറയിൽ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. നിർഭാഗ്യവശാൽ ജനാബ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെയടക്കം നവമാധ്യമങ്ങളിൽ അതിരൂക്ഷമായ പരസ്യ പ്രതിഷേധങ്ങൾ നാം കണ്ടു. ജനാബ് സയ്യിദ് മുനവറലി തങ്ങൾക്കു വരെ അണികളോട് സംയമനം പാലിക്കാൻ ആവശ്യപ്പെടേണ്ടി വന്നു.

സംഘടനയുടെ നയനിലപാടുകളെയും നേതൃത്വത്തിന്‍റെ പാടവത്തെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ പ്രതിഷേധങ്ങൾ രൂപപ്പെട്ടത്. ഈ സംഭവ വികാസങ്ങളെ മുൻനിർത്തി പാർട്ടിക്ക് മുൻപിൽ മൂന്നു പ്രധാന ആവശ്യങ്ങൾ മുന്നോട്ട് വെക്കുകയാണ്.

1. പാർട്ടിയുടെ സമീപകാല രാഷ്ട്രീയ നിലപാടുകൾ, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിൽ സംഭവിച്ച വീഴ്ചകൾ, ഭരണപരമായ വിജയപരാജയങ്ങൾ, സംഘടനാപരമായ ദൗർബല്യങ്ങൾ, രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിലെ വീഴ്ചകൾ, നേതൃത്വത്തിന്റെ ശരിതെറ്റുകൾ, തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്മവും സമഗ്രവുമായ തലത്തിൽ പഠനവിധേയമാക്കണം

2. ഗൗരവതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും മുൻപേ പ്രവർത്തകരുടെ പ്രതിഷേധത്തെ പാർട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണം. അണികൾക്കും കീഴ്ഘടകങ്ങൾക്കും ബോധ്യമാവുന്ന തരത്തിൽ വിശദീകരണം നൽകാൻ തയ്യാറാവണം.

3. ഈ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോൽവിയേറ്റ കോഴിക്കോട് സൗത്ത്, താനൂർ, കുറ്റ്യാടി, അഴീക്കോട്‌, കളമശ്ശേരി, ഗുരുവായൂർ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകൾ, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണം.

ഭദ്രമായ സംഘടനാ ശക്തിയോടെയും ശോഭനമായ അധികാര രാഷ്ട്രീയ ഭാവിയോടെയും മുസ്‌ലിം ലീഗ് പാർട്ടി ഇനിയും കരുത്താർജ്ജിക്കട്ടെ.

പ്രാർത്ഥനാപൂർവ്വം.

ഇന്ത്യന്‍ മുസ്‍ലിം അക്കാദമീയ

എം.എസ്.എഫ്, ജെ.എന്‍.യു, ഡല്‍ഹി

എം.എസ്.എഫ്, കാലടി സംസ്കൃത സര്‍വകലാശാല

എം.എസ്.എഫ്, ഡല്‍ഹി സര്‍വകലാശാല

എം.എസ്.എഫ്, ജാമിഅ മില്ലിയ സര്‍വകലാശാല

എം.എസ്.എഫ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല

എം.എസ്.എഫ്, അലീഗഡ് മുസ്‍ലിം സര്‍വകലാശാല

എം.എസ്.എഫ്, ഇഫ്ലൂ ഹൈദരാബാദ്

എം.എസ്.എഫ്, മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല, ഹൈദരാബാദ്

എം.എസ്.എഫ് കേരള വര്‍മ്മ കോളേജ്, തൃശ്ശൂര്‍

എം.എസ്.എഫ്, പോണ്ടിച്ചേരി സര്‍വകലാശാല

ബാഫഖി സ്റ്റഡി സര്‍ക്കിള്‍, ജെ.എന്‍.യു

ബാഫഖി സ്റ്റഡി സര്‍ക്കിള്‍, സംസ്കൃത സര്‍വകലാശാല, കാലടി

ഖന്താറ (Qantara)

പിറ്റ്സ (PITSA)

സര്‍ സയ്യിദ് കള്‍ചറല്‍ ഫോറം

ഗ്രീന്‍ ബുക്ക്സ്

സീതി സാഹിബ് സാംസ്കാരിക പഠനവേദി, കുറ്റ്യാടി

അഡ്വ. കെ.എം ഹസൈനാര്‍( എം.എസ്.എഫ് കേരള മുന്‍ പ്രസിഡന്‍റ്)

ടി.എ ഖാലിദ് (ചെയര്‍മാന്‍, മഹാരാഷ്ട്ര കെ.എം.സി.സി അഡ്വൈസറി ബോര്‍ഡ്)

എം ഉസ്മാന്‍ പാറക്കടവ് (എം.എസ്.എഫ്, കേരള മുന്‍ ജനറല്‍ സെക്രട്ടറി)

മുനാസ് കെ.പി ( പ്രസിഡന്‍റ്, കേരള ലോയേഴ്സ് ഫോറം, കണ്ണൂര്‍ )

പി.കെ ജാഫര്‍ ( മുന്‍ ആര്‍.ഒ ചന്ദ്രിക കോഴിക്കോട്)

പി ഹാഷിഫ് ( ഫാറൂഖ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍)

കെ.എം നൌഫല്‍ ( ഫാറൂഖ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍)

അബ്ദുല്‍ നാസര്‍ മുഹമ്മദ് ( മുന്‍ യൂണിറ്റ് പ്രസിഡന്‍റ്, ഗവ. ബ്രണ്ണന്‍ കോളേജ്, എം.എസ്.എഫ്)

നിയാസ് കെ.എസ് ( ഗവേഷകന്‍, ഹെല്‍സിംഗി സര്‍വകലാശാല, ഫിന്‍ലാന്‍റ്)

ഷറഫുദ്ദീന്‍ മങ്കലാട് ( മുന്‍ ജനറല്‍ സെക്രട്ടറി, അബൂദാബി സ്റ്റേറ്റ് കെ.എം.സി.സി)

റഫീഖ് ഉമ്പാച്ചി ( എഴുത്തുകാരന്‍)

അബ്ദുല്ല അബ്ദുല്‍ ഹമീദ് ( ഇംഗ്ലീഷ് അസിസ്റ്റന്‍റ് പ്രൊഫസര്‍, സാകിര്‍ ഹുസൈന്‍ ഡല്‍ഹി കോളേജ്, ഡല്‍ഹി സര്‍വകലാശാല)

മുഹമ്മദാലി പി (അസിസ്റ്റന്‍റ് പ്രൊഫസര്‍, യൂണിറ്റി വിമന്‍സ് കോളേജ്)

ഡോ. മുഹമ്മദ് ഷഫീഖ് ടി. ) അസിസ്റ്റന്‍റ് പ്രൊഫസര്‍, ഡബ്ല്യൂ.എം.ഒ കോളേജ്, മുട്ടില്‍)

ഡോ. സലീല്‍ ചെമ്പഴില്‍

ഡോ. മന്‍സൂര്‍ ഹുദവി പാതിരമണ്ണ

ഡോ. മുഹമ്മദ് അലി വാഫി ( എച്ച്.ഒ.ഡി അറബി ഭാഷാ സാഹിത്യം, വാഫി കാമ്പസ് കാളികാവ്)

അബ്ദുല്‍ ജലീല്‍ എം, കൊണ്ടോട്ടി ( അസിസ്റ്റന്‍റ് പ്രൊഫസര്‍, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി)

ഉനൈസ് മുഹ്‍സിന്‍ എം ( അസിസ്റ്റന്‍റ് പ്രൊഫസര്‍, ഐഡിയല്‍ കോളേജ്, കടകശ്ശേരി)

താജുദ്ദീന്‍ കൊളത്തൂര്‍ ( അസിസ്റ്റന്‍റ് പ്രൊഫസര്‍, എം.ടി.എം കോളേജ് വെളിയങ്കോട്)

ജാഫര്‍ സാദിഖ് പി ( അസിസ്റ്റന്‍റ് പ്രൊഫസര്‍, അമല്‍ കോളേജ്, നിലമ്പൂര്‍)

പി.കെ മുഹമ്മദ് ഷരീഫ് ( അസിസ്റ്റന്‍റ് പ്രൊഫസര്‍, പി.എസ്.എം.ഒ കോളേജ്)

മുഹമ്മദ് സ്വാലിഹ് ടി.എ (അസിസ്റ്റന്‍റ് പ്രൊഫസര്‍, എന്‍.എസ്.എസ് കോളേജ്, തൃത്താല)

ജബ്ബാര്‍ ചുങ്കത്തറ

അയ്യൂബ് റഹ്മാന്‍ ( ഗവേഷക വിദ്യാര്‍ത്ഥി. ഹൈദരാബാദ് സര്‍വകലാശാല)

അന്‍സീന അബൂബക്കര്‍ ( ഡല്‍ഹി സര്‍വകലാശാല)

ഫിദ ( ഡല്‍ഹി സര്‍വകലാശാല)

ആഷിഖ് റസൂല്‍ ( ഗവേഷക വിദ്യാര്‍ഥി, ജെ.എന്‍.യു)

ഹിസാന ഹുസൈന്‍ ( ഡല്‍ഹി സര്‍വകലാശാല)

ഷംസീര്‍ കേളോത്ത് ( ഗവേഷക വിദ്യാര്‍ഥി, ജെ.എന്‍.യു)

ഹിലാല്‍ അഹമ്മദ് ( ഗവേഷക വിദ്യാര്‍ഥി, കാലിക്കറ്റ് സര്‍വകലാശാല)

അബ്ദുല്‍ കബീര്‍ ചെമ്മല ( ഗവേഷക വിദ്യാര്‍ഥി, കാലടി സംസ്കൃത സര്‍വകലാശാല)

മുസ്‍തുജാബ് മക്കോലത്ത് ( മുന്‍ എഡിറ്റര്‍-മിസ്സീവ് ദ്വൈമാസിക)

ശിഹാബുദ്ദീന്‍ പള്ളിയാലില്‍ ( ഗവേഷക വിദ്യാര്‍ഥി, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല)

നൌഷാദ് തുമ്പത്ത് ( ഗവേഷക വിദ്യാര്‍ഥി, ജാമിഅ മില്ലിയ ഇസ്‍ലാമിയ, ഡല്‍ഹി)

ഉബൈദുല്ല കോണിക്കുഴി (ജെ.എന്‍.യു)

മുഹമ്മദ് റാഫി ( പി.എച്ച്.ഡി ഗവേഷക വിദ്യാര്‍ഥി, പോണ്ടിച്ചേരി സര്‍വകലാശാല)

നജ്‍ല പി.വി ( പ്രസിഡന്‍റ് , എം.എസ്.എഫ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല)

ജവാദ് ബാസില്‍ എം.പി ( ഗവേഷക വിദ്യാര്‍ഥി UoS, എം.എസ്.എഫ് ദേശീയ എക്സിക്യൂട്ടീവ് മെമ്പര്‍)

മഅറൂഫ് സി.എച്ച് ( ഫാക്കല്‍റ്റി ഓഫ് ലോ വിദ്യാര്‍ഥി, ദല്‍ഹി സര്‍വകലാശാല)

അബ്ദുല്‍ ഷുക്കൂര്‍ എം ( ഗവേഷക വിദ്യാര്‍ഥി, മഹാത്മ ഗാന്ധി സര്‍വകലാശാല)

എ മുഹമ്മദ് ഹനീഫ

മുഹമ്മദ് ഷഫീഫ് (ഗവേഷക വിദ്യാര്‍ഥി, കാലിക്കറ്റ് സര്‍വകലാശാല)

അന്‍വര്‍ ഷാഹിദ് പി.എം ( എംഫില്‍ ഗവേഷകന്‍, മഹാത്മ ഗാന്ധി സര്‍വകലാശാല, കോട്ടയം)

ജസീല മടപ്പാട്ട് ( ഡല്‍ഹി സര്‍വകലാശാല)

അസ്ഹറുദ്ദീന്‍ പി ( ജാമിഅ മില്ലിയ ഇസ്‍ലാമിയ)

മുഹമ്മദ് ഹാരിസ് കൊണ്ടോട്ടി

മുഹമ്മദ് റോഷന്‍ കൊണ്ടോട്ടി

തസ്‍ലീം വരിക്കോടന്‍

താജുദ്ദീന്‍ കൊളത്തൂര്‍

ഷുക്കൂര്‍ ബത്തേരി

ആഷിഖ് ഒടമല

മുനീര്‍ പി.കെ പയ്യനാട്

ലബീബ് പാതിരമണ്ണ

അലി ഹുസൈന്‍ വാഫി ( പി.എച്ച്.ഡി ഗവേഷക വിദ്യാര്‍ഥി, വിദ്യാഭ്യാസ വകുപ്പ്, കേരള കേന്ദ്ര സര്‍വകലാശാല)

മുഹമ്മദ് ഫായിസ് എം

പി.എം ഉവൈസ് കുടല്ലൂര്‍

എസ്.എം ഷഹല്‍ കൊയിലാണ്ടി

ഷഹ്‍ലന്‍ അബ്ദുല്‍ റഷീഖ് പാണ്ടിക്കാട്

മുഹമ്മദ് ഫായിസ് വേങ്ങര

സല്‍മാനുല്‍ ഫാരിസ് പെരിമ്പലം

മുഹമ്മദ് ഷബീര്‍ കെ ( ഗവേഷക വിദ്യാര്‍ഥി, ജാമിഅ മില്ലിയ ഇസ്‍ലാമിയ)

ഷബീര്‍ ടി ( ഗവേഷക വിദ്യാര്‍ഥി, കണ്ണൂര്‍ സര്‍വകലാശാല)

അഹമ്മദ് ഷാബിന്‍ ( ഗവേഷക വിദ്യാര്‍ഥി, ബി.ഐ.ടി.എസ് ഹൈദരാബാദ്)

മഅ്റൂഫ് തലയാട് ( എം.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറി, കാലിക്കറ്റ് സര്‍വകലാശാല കാമ്പസ്)


TAGS :

Next Story