Quantcast

'വസ്തുതക്ക് നിരക്കാത്തത്, കുപ്രസിദ്ധിയിലൂടെ പുസ്തകം വില്‍ക്കാനുള്ള ശ്രമം'; ദീദിക്കും എച്ച്മുക്കുട്ടിക്കും എതിരെ എം.ടിയുടെ കുടുംബം

ഇരുവരും ചേര്‍ന്ന് എഴുതിയ 'എംറ്റി സ്‌പെയ്‌സ്: ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യം

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-01-23 06:53:28.0

Published:

23 Jan 2026 9:33 AM IST

MT Vasudevan Nairs families allegations
X

കോഴിക്കോട്: ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്ന് എഴുതിയ 'എംറ്റി സ്‌പെയ്‌സ്: ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകത്തിനെതിരെ എം.ടി വാസുദേവന്‍ നായരുടെ മക്കള്‍ രംഗത്ത്. എം.ടിയുടെ ആദ്യ ഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്ന് മക്കളായ സിതാരയും അശ്വതി നായരും സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. പുസ്തകം ഉടനടി പിന്‍വലിക്കാന്‍ തയാാറാകണമെന്നും അല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ പറയുന്നു.

പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും എം.ടി വാസുദേവന്‍ നായര്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും തങ്ങളുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ചുള്ളതാണെന്ന് മക്കള്‍ ആരോപിക്കുന്നു. ഇതുവഴി ആര്‍ജ്ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റുപോവാനും രചയിതാക്കള്‍ക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നും ഇരുവരും വിമര്‍ശിക്കുന്നു.

പറഞ്ഞുകേട്ട അറിവുകള്‍ വെച്ചാണ് ഈ പുസ്തകം എഴുതിയിരിക്കുന്നതെന്ന് ആര്‍ക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമര്‍ശങ്ങളും എം.ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഇതു കാരണം മക്കള്‍ എന്ന നിലയില്‍ തങ്ങളും കുടുംബവും മനോവിഷമം അനുഭവിക്കുകയാണ്. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യരുത്. ഈ പുസ്തകത്തില്‍ എഴുതിയ കാര്യങ്ങള്‍ അര്‍ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്ന് പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അതുകൊണ്ട് തന്നെ സാംസ്‌കാരിക മേഖല ഈ പുസ്തകത്തെ തള്ളിക്കളയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം. അല്ലാത്തപക്ഷം യുക്തമായ നടപടികള്‍ സ്വീകരിക്കും -സിതാരയും അശ്വതിയും പ്രസ്താവനയില്‍ പറഞ്ഞു. എം.ടിക്ക് ആദ്യ ഭാര്യ പ്രമീള നായരിലുള്ള മകളാണ് സിതാര. രണ്ടാമത് വിവാഹം ചെയ്ത കലാമണ്ഡലം സരസ്വതിയിലുള്ള മകളാണ് അശ്വതി നായര്‍.

TAGS :

Next Story