'പോക്സോ കേസ് കെട്ടിച്ചമച്ചത്'; വിശദീകരണവുമായി മുകേഷ് നായർ
സാമൂഹ്യ മാധ്യമം വഴിയാണ് മുകേഷ് നായരുടെ വിശദീകരണം

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതി വ്യാജമെന്ന് വ്ലോഗർ മുകേഷ് നായർ. പോക്സോ കേസ് കെട്ടിച്ചമച്ചത്. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാരാണ്. കേസ് കെട്ടിച്ചാമച്ചതാണെന്ന തെളിവുകൾ കയ്യിലുണ്ടെന്നും മുകേഷ് പറഞ്ഞു. സാമൂഹ്യ മാധ്യമം വഴിയാണ് മുകേഷ് നായരുടെ വിശദീകരണം
കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് മുകേഷിനെതിരെയുള്ള പരാതി. അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ് നായര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി കോവളം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Next Story
Adjust Story Font
16

