Quantcast

മുല്ലപ്പെരിയാർ കേസ്; സുപ്രിം കോടതിയിൽ ഇന്ന് അന്തിമ വാദം തുടങ്ങും

അണക്കെട്ടിന്‍റെ സുരക്ഷ രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ തമിഴ്നാട് സർക്കാർ ഇന്ന് മറുപടി സത്യവാങ്മൂലം നൽകും

MediaOne Logo

Web Desk

  • Published:

    23 March 2022 2:07 AM GMT

മുല്ലപ്പെരിയാർ കേസ്; സുപ്രിം കോടതിയിൽ ഇന്ന് അന്തിമ വാദം തുടങ്ങും
X

മുല്ലപ്പെരിയാർ കേസിൽ സുപ്രിം കോടതിയിൽ ഇന്ന് അന്തിമ വാദം ആരംഭിക്കും. അണക്കെട്ടിന്‍റെ സുരക്ഷ രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ തമിഴ്നാട് സർക്കാർ ഇന്ന് മറുപടി സത്യവാങ്മൂലം നൽകും.

അണക്കെട്ടുകളുടെ പരിശോധനയ്ക്കായി 2018ൽ തയ്യാറാക്കിയ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കണം വിദഗ്ധ പരിശോധന എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തേണ്ടതില്ലെന്ന എന്ന വാദം തമിഴ്നാട് സർക്കാർ മുന്നോട്ട് വെക്കും. കാലപ്പഴക്കം പരിഗണിച്ച് അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താമെന്ന് കേന്ദ്ര ജലകമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് എം.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

TAGS :

Next Story