Quantcast

മുല്ലപ്പെരിയാര്‍ കേസ്; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്ന് സുപ്രിംകോടതി

പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനവും മേൽനോട്ട സമിതി ചർച്ച ചെയ്യട്ടെ എന്നും സുപ്രീംകോടതി അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-03-24 07:59:42.0

Published:

24 March 2022 1:17 AM GMT

മുല്ലപ്പെരിയാര്‍ കേസ്; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്ന്  സുപ്രിംകോടതി
X

മുല്ലപ്പെരിയാർ കേസിൽ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന് സുപ്രിംകോടതി. ഇത് സംബന്ധിച്ച് ശിപാർശ തയ്യാറാക്കാൻ ഇരു സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകി. ശിപാർശ തയ്യാറാക്കുന്നതിനായി ഉടൻ സംയുക്ത യോഗം ചേരണം. യോഗത്തിന്‍റെ മിനുട്സ് ചൊവ്വാഴ്ച ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. പുതിയ അണകെട്ട് സംബന്ധിച്ച തീരുമാനവും മേൽനോട്ട സമിതി ചർച്ച ചെയ്യട്ടെ എന്നും സുപ്രീംകോടതി അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് ഉയർത്തുന്നത് നിലവിൽ പരിഗണനയിൽ ഇല്ല. അണക്കെട്ട് സുരക്ഷിതമാണോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ധരാണെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

TAGS :

Next Story