'ഭൂമി വഖഫാണോ ദാനമാണോ എന്ന് പരിശോധിക്കും'; മുനമ്പം കേസിൽ വഖഫ് ട്രൈബ്യൂണൽ
മുനമ്പം ഭൂമിയുടെ സ്വഭാവം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണൽ

കോഴിക്കോട്: മുനമ്പം ഭൂമിയുടെ സ്വഭാവം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണൽ. ഭൂമി വഖഫാണോ ദാനമാണോ എന്ന് പുതുതായി പരിശോധിക്കും. പറവൂർ സബ് കോടതിയും ഹൈക്കോടതിയും ഭൂമിയുടെ കൈവശാവകാശത്തിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും ട്രൈബ്യൂണൽ അറിയിച്ചു.
അതേസമയം മുനമ്പം കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്‍റെ ആവശ്യം വഖഫ് ട്രൈബ്യൂണൽ തള്ളി. പറവൂർ സബ് കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരത്തണമെന്നായിരുന്നു ആവശ്യം. വഖഫ് ബോർഡിന് കോടതിയിൽ നിന്ന് സർട്ടിഫൈഡ് കോപ്പികള്‍ വാങ്ങാമെന്ന് കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് പറവൂർ സബ് കോടതിയിലുള്ള രേഖകൾ കേസിൽ നിർണായകമാണെന്നാണ് വഖഫ് ബോർഡ് കരുതുന്നത്.
ഈ സാഹചര്യത്തിൽ വഖഫ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍ പോകാന്‍ വഖഫ് ബോർഡ് തീരുമാനിച്ചു. മുനമ്പം കേസ് വഖഫ് ട്രൈബ്യൂണലിൽ വാദം തുടരുകയാണ്.
Adjust Story Font
16

