Quantcast

മുനമ്പം ഭൂവിഷയം വഖഫ് ബോർഡിൻ്റെ പരിഗണനയിലില്ല; കോടതിയോ സർക്കാരോ എടുക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കും: എം.സി മായിൻ ഹാജി

മുനമ്പം നിവാസികളോട് മാനുഷിക പരിഗണന ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും പോസ്റ്റിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2026-10-19 13:15:56

Published:

19 Oct 2026 3:47 PM IST

മുനമ്പം ഭൂവിഷയം വഖഫ് ബോർഡിൻ്റെ പരിഗണനയിലില്ല; കോടതിയോ സർക്കാരോ എടുക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കും: എം.സി മായിൻ ഹാജി
X

തിരുവനന്തപുരം: മുനമ്പം ഭൂവിഷയം ഇപ്പോൾ വഖഫ് ബോർഡിൻ്റെ പരിഗണനയിൽ ഇല്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.സി മായിൻ ഹാജി. കോടതിയും സർക്കാരുമാണ് തീരുമാനിക്കേണ്ടതെന്നും ആ തീരുമാനത്തിനൊപ്പം വഖഫ് ബോർഡ് നിൽക്കുമെന്നും കോടതിയിൽ നിലനിൽക്കുന്ന വിഷയത്തിൽ ചെയർമാൻ പ്രതികരിക്കുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം ഫെസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. മുനമ്പം നിവാസികളെ പുറത്താക്കണമെന്ന നിലപാട് ഇല്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുനമ്പം ഭൂമി പ്രശ്നം: വഖഫ് ബോർഡ് നിലപാട്

മുനമ്പം നിവാസികളെ പുറത്താക്കുക എന്ന നിലപാട് എനിക്ക് ഇല്ല. അവരോട് മാനുഷികമായ പരിഗണന ഉണ്ടാകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഇത് സംബന്ധിച്ച വിഷയം ഇപ്പോൾ ബോർഡിന്റെ പരിഗണനയിൽ ഇല്ല. കോടതിയുടെ പരിഗണനയിലാണ്, തീരുമാനമെടുക്കേണ്ടതും കോടതിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ വാദഗതികൾ സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് ബോർഡ് ചെയർമാൻ എന്ന നിലയിൽ സബ്ജുഡീസ് ആണ്. സർക്കാരിനും കോടതിക്കുമാണ് ഇപ്പോൾ മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കാൻ അധികാരം. സർക്കാരോ കോടതിയോ എടുക്കുന്ന തീരുമാനത്തെ വഖഫ് ബോർഡ് പിന്തുണക്കും.

TAGS :

Next Story