മുനമ്പം ജുഡീഷ്യല്‍ കമ്മീഷൻ; വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതിയിൽ
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക

കൊച്ചി: മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി ചോദ്യം ചെയ്തുള്ള വിവിധ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനാകുമെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. മുനമ്പത്തെ വഖഫ് ഭൂമിയിൽ താമസിക്കുന്നവരുടെ കൈയിലുള്ള രേഖകളുടെ നിയമസാധുതയെന്തെന്നും കോടതി ആരാഞ്ഞിട്ടുണ്ട്.
പ്രത്യേക നിയമനിർമാണം നടത്തി ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാട് എടുത്തത്. താമസക്കാർക്ക് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച മതിയായ രേഖകളുണ്ടെന്നും ഇവർ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത് എന്നും സർക്കാർ അറിയിച്ചിരുന്നു. അതേസമയം കയ്യേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്നായിരുന്നു ഹരജിക്കാരായ വഖഫ് സംരക്ഷണ വേദിയുടെ ആക്ഷേപം.
Adjust Story Font
16