Quantcast

ഹൈദരലി തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനമായ സാഹചര്യമില്ല: മുനവ്വറലി തങ്ങൾ

ഹൈദരലി തങ്ങളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുനവ്വറലി തങ്ങളുടെ വിശദീകരണം.

MediaOne Logo

Web Desk

  • Published:

    5 March 2022 4:11 PM GMT

ഹൈദരലി തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനമായ സാഹചര്യമില്ല: മുനവ്വറലി തങ്ങൾ
X

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോഴില്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അറിയിച്ചു. ഹൈദരലി തങ്ങളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുനവ്വറലി തങ്ങളുടെ വിശദീകരണം.

പ്രിയപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (എളാപ്പ ) ആരോഗ്യ പ്രശ്‌നങ്ങളാലുള്ള തുടർചികിത്സാർത്ഥം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്- മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

TAGS :

Next Story