Quantcast

കാണാതായവരെ തേടി പത്താം നാള്‍; സൺറൈസ് വാലിയില്‍ തിരച്ചിൽ തുടരും, അനൗദ്യോഗിക മരണസംഖ്യ 413

കാണാതായത് 138 പേരെയയെന്ന് സർക്കാർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    8 Aug 2024 6:48 AM IST

mundakai landslide searching
X

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരച്ചിൽ പത്താം ദിനത്തിൽ സൺറൈസ് വാലിയിലും തിരച്ചിൽ തുടരും. ദുരന്തത്തിൽ അനൗദ്യോഗിക മരണസംഖ്യ 413 ആയി. കാണാതായത് 138 പേരെയയെന്ന് സർക്കാർ അറിയിച്ചു. താൽക്കാലിക പുനരധിവാസത്തിനായി വാടകവീടുകൾ സംഘടിപ്പിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുണ്ടക്കൈ സന്ദര്‍ശിക്കും.

ഇന്നലെ നടത്തിയ തിരച്ചിലില്‍ ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ശരീരഭാഗവും കണ്ടെത്തിയിരുന്നു. സൺറൈസ് വാലിയിൽ സൈന്യത്തിന്‍റെ പ്രത്യേക ദൗത്യ സംഘം കഡാവർ നായയെ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.



TAGS :

Next Story