Quantcast

പൂർണമായും നടപ്പാകാതെ രാഷ്ട്രീയപാർട്ടികളുടെ പുനരധിവാസം; ലീഗ് വാങ്ങിയ സ്ഥലത്ത് ഭവനനിർമാണം തുടങ്ങിയില്ല, കോൺഗ്രസിന്റെ സ്ഥലം വാങ്ങൽ സാങ്കേതിക കുരുക്കിൽ

ഭവനനിർമാണം വൈകിപ്പിക്കാൻ ബോധപൂർവ ശ്രമമെന്ന് പി.കെ ഫിറോസ്

MediaOne Logo

Web Desk

  • Updated:

    2025-07-27 07:57:19.0

Published:

27 July 2025 9:52 AM IST

പൂർണമായും നടപ്പാകാതെ രാഷ്ട്രീയപാർട്ടികളുടെ പുനരധിവാസം; ലീഗ് വാങ്ങിയ സ്ഥലത്ത് ഭവനനിർമാണം തുടങ്ങിയില്ല, കോൺഗ്രസിന്റെ സ്ഥലം വാങ്ങൽ  സാങ്കേതിക കുരുക്കിൽ
X

വയനാട്:മുണ്ടക്കൈ ദുരിതബാധിതർക്ക് രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും പ്രഖ്യാപിച്ച വീടു നിർമാണവും പൂർണ അർഥത്തില്‍ നടപ്പായില്ല. ഏതാനും വ്യക്തികളും ജംഈയത്തുല്‍ ഉലമെയെപോലുള്ള സംഘനകളുമാണ് വീടുകള്‍ നിർമിച്ച് കൈമാറിയത്. രാഷ്ട്രീയ പാർട്ടികളുടെ ഭവന നിർമാണവും തുടങ്ങിയില്ല. മുണ്ടക്കൈ ദുരിത ബാധിതരെ ചേർത്തു നിർത്താന്‍ മലയാളികള്‍ ഒന്നടങ്കം രംഗത്തെത്തി. വീടുകളടക്കം വാഗ്ദാനം ചെയ്യുകയും ചെയ്തു.

നാഷണല്‍ സർവീസ് സ്കീം ആണ് ഏറ്റവും കൂടുതല്‍ വീടുകള്‍ വാഗ്ദാനം ചെയ്തത്, 150 വീടുകള്‍. സർക്കാർ ഫണ്ടിലേക്ക് പണം നല്കുകയാണ് അവർ ചെയ്യുന്നത്. കോണ്‍ഗ്രസ് പാർട്ടിയും കർണാടക സർക്കാരും 100 വീടുകള്‍ വീതം വാഗ്ദാനം ചെയ്തിരുന്നു. സ്ഥലമേറ്റെടുപ്പ് ഘട്ടത്തിലാണ് രണ്ടു കൂട്ടരും. പട്ടയപ്രശ്നം കാരണം സ്ഥലമേററെടുപ്പ് വൈകുകയാണ്. 100 വീടുകള്‍ പ്രഖ്യാപിച്ച മുസ് ലിം ലീഗ് സ്ഥലം ഏറ്റെടുത്തെങ്കിലും നിർമാണം തുടങ്ങാറായിട്ടില്ല. പട്ടയപ്രശ്നം ഉന്നയിച്ച സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് നല്കിയാണ് കാരണം.

ഭവന നിർമാണം വൈകിപ്പിക്കാന്‍ സർക്കാർ സാങ്കേതിക തടസങ്ങളുണ്ടാക്കുന്നുവെന്ന പരാതി മുസ്‍ലിം ലീഗിനുണ്ട്. സർക്കാർ നടപടികള്‍ വേഗത്തിലാക്കി ഭവന നിർമാണത്തിന് അവസരമൊരുക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെടുന്നു.

25 വീടുകള്‍ വാഗ്ദാന ചെയ്ത ഡിവൈ എഫ്ഐ തുക സർക്കാരിന് കൈമാറി. 11 വീടുകള്‍ വാഗ്ദാനം ചെയ്ത ജംയഈത്തുല്‍ ഉലമ ഏഴ് എണ്ണം പൂർത്തീകരിച്ചു.നാല് എണ്ണം അവസാന ഘട്ടത്തിലാണ്.തമിഴ്നാട് ജമാഅത്തുല്‍ ഉലമ, 14 എണ്ണം പൂർത്തീകരിച്ചു.പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച 30 വീടുകളുടെ നിർമാണം തുടങ്ങി. കൊല്ലം ഷാഫി രണ്ട് വീടുകള്‍ തുടങ്ങി. ഏതാന വ്യക്തികളും വീടു നിർമാണം പൂർത്തിയാക്കി. ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു എന്ന വ്യക്തി നല്കിയ സ്ഥലത്താണ് ഈ സംഘടനകളും ചില വ്യക്തികളും വീടുകള്‍ വെച്ച് നല്‍കുന്നത്.

സ്വന്തമായി വീടു നിർമിച്ചു നല്കാന്‍ തീരുമാനിച്ചവർക്ക് വയനാട്ടിലെ പട്ടയപ്രശ്നങ്ങളാണ് പ്രധാന തടസമാകുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം ഈ വിഷയത്തില്‍ സർക്കാർ ഉദാര സമീപനം സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

TAGS :

Next Story