സഖാവ് മണീ, താങ്കളുടെ സ്ത്രീവിരുദ്ധതയെ വിമർശിച്ചിട്ടുണ്ട്, വംശീയാധിക്ഷേപത്തിന് കൈയടിക്കാനില്ല-ഗോമതി

പി.കെ ബഷീറിന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്നും താൻ ഒന്നും പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു എം.എം മണിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2022-06-23 15:41:20.0

Published:

23 Jun 2022 3:35 PM GMT

സഖാവ് മണീ, താങ്കളുടെ സ്ത്രീവിരുദ്ധതയെ വിമർശിച്ചിട്ടുണ്ട്, വംശീയാധിക്ഷേപത്തിന് കൈയടിക്കാനില്ല-ഗോമതി
X

ഇടുക്കി: മുൻ മന്ത്രിയും ഉടുമ്പുംചോല എം.എൽ.എയുമായ എം.എം മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് നേതാവ് പി.കെ ബഷീറിനെതിരെ മൂന്നാർ സമര നായിക ഗോമതി. മണിയോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ അദ്ദേഹത്തെ ചേർത്തുപിടിക്കുന്നുവെന്ന് ഗോമതി ഫേസ്ബുക്കിൽ കുറിച്ചു.

സഖാവ് എം.എം മണി, എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്‌ലിം ലീഗ് എം.എൽ.എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കൈയടിക്കാനല്ല, ചേർത്തുപിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയബോധം-ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സഖാവ് എം എം മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്.. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി...

Posted by Gomathi on Wednesday, June 22, 2022

വയനാട്ടിലെ കൽപ്പറ്റയിൽ നടന്ന മുസ്‌ലിം ലീഗ് പ്രവർത്തക കൺവൻഷനിലാണ് ഏറനാട് എം.എൽ.എ ബഷീർ വിവാദ പരാമർശം നടത്തിയത്. നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച ബഷീറിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. ബഷീറിന്റെ പരാമർശത്തിന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്നും താൻ ഒന്നും പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു മണിയുടെ പ്രതികരണം. എം.എൽ.എ ക്വാർട്ടേഴ്സിൽ അടുത്ത മുറികളാണ് തങ്ങളുടേത്. ഇനി നേരിട്ട് കാണുമ്പോൾ ചോദിക്കുമെന്നും എം.എം മണി പറഞ്ഞു.

Summary: Munnar protest leader Gomathi expresses solidarity for Ex-minister MM Mani in the racist remarks of PK Basheer MLA

TAGS :

Next Story