Quantcast

പ്രവാചകനിന്ദയ്ക്കെതിരെ മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ച് നാളെ

മാർച്ചിൽ പങ്കെടുക്കില്ലെന്ന് പ്രധാന മുസ്‌ലിം സംഘടനകൾ അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    13 Jun 2022 3:19 PM GMT

പ്രവാചകനിന്ദയ്ക്കെതിരെ മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ച് നാളെ
X

തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിലും പ്രതിഷേധക്കാരുടെ വീടുകൾ പൊളിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ച് മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ച് നാളെ. തിരുവനന്തപുരം മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിവിധ മുസ്‌ലിം സംഘടനകളെ അണിനിരത്തി മാർച്ച് നടക്കുന്നത്.

മുസ്‌ലിം വംശഹത്യ, പള്ളികൾക്കുനേരെയുള്ള കടന്നുകയറ്റം, ഹിജാബ് വിലക്ക്, ഏക സിവിൽകോഡ് തുടങ്ങിയ സംഘ്പരിവാറിന്റെ ഇസ്‌ലാം വിരുദ്ധ പദ്ധതികളുടെ തുടർച്ചയാണ് പ്രവാചകനിന്ദയുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് നടക്കുന്നത്. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയെ അപമാനിച്ച ബി.ജെ.പി, സംഘ്പരിവാർ നേതാക്കൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രവാചകനിന്ദകരെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുസ്‌ലിം കോഡിനേഷൻ ആവശ്യപ്പെടുന്നു.നാളെ രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിക്കുന്നത്.

അതേസമയം, മാർച്ചിൽ പങ്കെടുക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കെ.എൻ.എം, വിസ്ഡം ഗ്ലോബൽ ഇസ്‍ലാമിക് മിഷൻ, മുസ്‌ലിം ലീഗ് എന്നീ സംഘടനകൾ അറിയിച്ചിട്ടുണ്ട്.

Summary: Muslim Coordination Committee will conduct Raj Bhavan march protesting against the blasphemous remarks of BJP leaders against the Prophet Muhammed

TAGS :

Next Story