കൂടുതൽ സീറ്റ് ചോദിക്കാന്‍ മുസ്‍ലിം ലീഗ്; ആവശ്യം യുഡിഎഫിൽ ഉന്നയിക്കുമെന്ന് സാദിഖലി തങ്ങൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് നല്ല നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം യുഡിഎഫിൽ ഉന്നയിക്കുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് നല്ല നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള സീറ്റ് വേണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. മുന്നണിയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ ആളുകൾ വരും.കോൺഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും ആരും വന്നാലും മുസ്‍ലിം ലീഗ് സ്വാഗതം ചെയ്യുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
'യുഡിഎഫുമായി ഉഭയകക്ഷി ചർച്ചകൾ നടക്കാൻ പോകുകയാണ്.സീറ്റുകൾ വെച്ചുമാറുന്നതടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടക്കുകയാണ്. ടേം വ്യവസ്ഥ നിയമസഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കിയിട്ടില്ല.എന്നാല്‍ കഴിവുള്ള നിരവധി പുതിയ നേതാക്കളെയും വനിതകളെയും ഇത്തവണ മത്സരത്തിന് പരിഗണിക്കുമെന്നും' അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്കാനും സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങള്‍ രൂപീകരിക്കാനും കോണ്‍ഗ്രസ് നേതൃക്യാമ്പിന് ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കം. 'ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്' എന്ന പേരിലാണ് ഇന്നും നാളെയുമായി ക്യാമ്പ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തുടർച്ചയായി നിയസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലേക്കുള്ള തന്ത്രരൂപീകരണമാകും പ്രധാനമായും നടക്കുക. ലക്ഷ്യ 2026 പേരില്‍ വിഷൻ ഡോക്യുമെന്റിന് രൂപം നല്കും.എംപിമാർ മത്സരിക്കുമോ എന്നതിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് എ.പി അനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

