Quantcast

മുസ്‌ലിം ലീഗ് ഗസ്സ ഐക്യദാർഢ്യ സദസ്സ് സെപ്തംബർ 25ന് കൊച്ചിയിൽ

ഗസ്സക്ക് വേണ്ടി ലോക മനസ്സാക്ഷിയെ ഉണർത്തുക, മനുഷ്യാവകാശങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുസ്ലിംലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Sept 2025 8:11 PM IST

മുസ്‌ലിം ലീഗ് ഗസ്സ ഐക്യദാർഢ്യ സദസ്സ് സെപ്തംബർ 25ന് കൊച്ചിയിൽ
X

കോഴിക്കോട്: ഗസ്സയിലെ ഇസ്രായേലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ് സെപ്റ്റംബർ 25ന് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിൽ നടക്കും. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വംശഹത്യക്കെതിരെയാണ് ഐക്യദാർഢ്യ സദസ്സ്.

യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് മനുഷ്യരെയാണ് ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുന്നത്. ഏകപക്ഷീയ യുദ്ധം തുടങ്ങി ഏതാനും മാസങ്ങൾക്കകം 65,000ത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായേൽ ആക്രമണത്തോടൊപ്പം പട്ടിണി കിടന്നും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ്.

ജനിച്ച മണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട ഗസ്സ ജനതക്കൊപ്പം മനുഷ്യ സ്‌നേഹികളെല്ലാം ചേർന്നുനിൽക്കേണ്ട സമയമാണിത്. ഗസ്സക്ക് വേണ്ടി ലോക മനസ്സാക്ഷിയെ ഉണർത്തുക, മനുഷ്യാവകാശങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുസ്ലിംലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സദസ്സിനെ അഭിസംബോധന ചെയ്യും

TAGS :

Next Story