Quantcast

എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലെ നാലുപേർക്ക് ജില്ലാ പഞ്ചായത്തില്‍ സീറ്റ് നൽകി മുസ്‌ലിം ലീഗ്

എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് ആയിഷാ ബാനു മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് പൂക്കോട്ടൂർ ഡിവിഷനില്‍ നിന്ന് മത്സരിക്കും

MediaOne Logo

Web Desk

  • Published:

    14 Nov 2025 7:05 PM IST

എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലെ നാലുപേർക്ക് ജില്ലാ പഞ്ചായത്തില്‍ സീറ്റ് നൽകി മുസ്‌ലിം ലീഗ്
X

Photo | Special Arrangement

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലെ നാലുപേർക്ക് ജില്ലാ പഞ്ചായത്തില്‍ സീറ്റ് നൽകി മുസ്‌ലിം ലീഗ്. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് ആയിഷാ ബാനു മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് പൂക്കോട്ടൂർ ഡിവിഷനില്‍ നിന്ന് മത്സരിക്കും. എംഎസ്എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് ചങ്ങരക്കുളം ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്.

കോഴിക്കോടും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് അവസരം ലഭിച്ചു. ഉള്ള്യേരി ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന റിമ മറിയം ഹരിത ജില്ലാ അധ്യക്ഷയാണ്. സംസ്ഥാന കമ്മിറ്റിയംഗം അഫീഫ നഫീസ കടലുണ്ടി ഡിവിഷന്‍ നിന്നും ജനിവധി തേടും. സംസ്ഥാന കമ്മിറ്റിയിലെ നാലുപേർക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സീറ്റ് ലഭിച്ചത് നല്ല പ്രാതിനിധ്യമായാണ് എംഎസ്എസ് സംസ്ഥാന നേതൃത്വം കാണുന്നത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, കോർപറേഷന്‍, മുന്‍സിപ്പാലിറ്റി സീറ്റുകളിലേക്കും എംഎസ്എസ് നേതാക്കള്‍ക്ക് പരിഗണനയുണ്ട്.

TAGS :

Next Story