Quantcast

കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു

പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലറായിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറയാണ് ബിജെപിയിൽ ചേർന്നത്

MediaOne Logo

Web Desk

  • Published:

    19 Nov 2025 6:12 PM IST

കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു
X

കണ്ണൂർ: പാനൂരിൽ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലറായിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഉമർ അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് താൻ പാർട്ടി മാറിയതെന്ന് ഉമർ പറഞ്ഞു.

''40 വർഷക്കാലം മുസ്‌ലിം ലീഗിന്റെ പ്രവർത്തകനായിരുന്നു. നിലവിൽ പ്രാദേശിക തലത്തിലുള്ള പാർട്ടി എന്നല്ലാതെ ദേശിയ തലത്തിലേക്ക് ഉയരാൻ ലീഗിനായിട്ടില്ല. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കാനും ആകുന്നില്ല. കൂടുതൽപ്പേർ ബിജെപിയിലേക്ക് വരണം''- ബിജെപിയിൽ ചേർന്ന ഉമർ ഫാറൂഖ് പറഞ്ഞു.

TAGS :

Next Story