Quantcast

മുസ്‌ലിം ലീഗ് നേതാവ് കെ.എസ് മൗലവി അന്തരിച്ചു

ഖബറടക്കം വൈകിട്ട് 4 മണിക്ക് കുന്നരംവെള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

MediaOne Logo

Web Desk

  • Published:

    20 Jan 2025 12:54 PM IST

മുസ്‌ലിം ലീഗ് നേതാവ് കെ.എസ് മൗലവി അന്തരിച്ചു
X

കോഴിക്കോട്: ജില്ലാ മുസ്‌ലിം ലീഗ് മുൻ വൈസ് പ്രസിഡൻ്റും മത പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായ കെ.എസ് മൗലവി അന്തരിച്ചു.

തൊട്ടില്‍പാലം ജുമാ മസ്ജിദിൽ 22 വർഷം ഖത്തീബായും ചാലിക്കര ജുമാ മസ്ജിദിൽ പത്ത് വർഷത്തിലേറെയും സേവനം ചെയ്തിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ എന്നിവ സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു.

ഒരു കാലത്ത് മലബാറിലെ അറിയപ്പെടുന്ന പ്രഭാഷകരിൽ ഒരാള്‍കൂടിയായിരുന്നു കെ.എസ് മൗലവി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പദവി അലങ്കരിച്ചിട്ടുണ്ട്. കേരള ഗവര്‍മെൻ്റിൻ്റെ കീഴിലുള്ള ടൈറ്റാനിയം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഖബറടക്കം വൈകിട്ട് 4 മണിക്ക് കുന്നരംവെള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

TAGS :

Next Story