സീറ്റ് വിഭജനത്തിൽ തർക്കം; മലപ്പുറം വണ്ടൂരിൽ മുസ്‌ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ടു
പഞ്ചായത്ത് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥിയെ മണ്ഡലം കമ്മിറ്റി ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു

Photo | Special Arrangement
മലപ്പുറം: മലപ്പുറം വണ്ടൂരിൽ മുസ്‌ലിം ലീഗ് നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. ജില്ലാ, മണ്ഡലം നേതാക്കളെയാണ് വണ്ടൂർ മുസ്‌ലിം ലീഗ് ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടത്.
പഞ്ചായത്ത് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥിയെ മണ്ഡലം കമ്മിറ്റി ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് കരുവാരകുണ്ടിലെ ലീഗ് ഭാരവാഹികളെ വണ്ടൂർ മുസ്‌ലിം ലീഗ് ഓഫീസിൽ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെയാണ് പ്രവർത്തകർ നേതാക്കളെ പൂട്ടിയിട്ടത്.
Next Story
Adjust Story Font
16

