Quantcast

കാസർക്കോട് പൈവളികെ പഞ്ചായത്തിൽ ബിജെപിക്ക് വോട്ട് ചെയ്ത് മുസ്‌ലിം ലീഗ് അംഗം

പൈവളികെ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമിറ്റി തെരഞ്ഞെടുപിലാണ് മുസ്‌ലിം ലീഗ് അംഗം ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2026-01-13 12:40:19.0

Published:

13 Jan 2026 6:00 PM IST

കാസർക്കോട് പൈവളികെ പഞ്ചായത്തിൽ ബിജെപിക്ക് വോട്ട് ചെയ്ത് മുസ്‌ലിം ലീഗ് അംഗം
X

കാസർക്കോട്: കാസർക്കോട് പൈവളികെ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് യുഡിഎഫിൻ്റെ സഹായം. പൈവളികെ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമിറ്റി തെരഞ്ഞെടുപിലാണ് മുസ്‌ലിം ലീഗ് അംഗം ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയത്. കടങ്കൊടി വാർഡിൽ നിന്ന് ജയിച്ച മൈമൂനത്തുൽ മിസ്‌രിയയാണ് ബിജെപി അംഗത്തിന് വോട്ട് നൽകിയത്.

പൈവളികെ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ആകെയുള്ള അഞ്ച് അംഗങ്ങളിൽ രണ്ട് വീതം എൽഡിഎഫിനും ബിജെപിക്കും ഒരംഗം യുഡിഎഫിനുമാണുണ്ടായത്. ഈയൊരു യുഡിഎഫ് അംഗം തന്റെ വോട്ട് ബിജെപിക്ക് രേഖപ്പെടുത്തിയതോടെ എൽഡിഎഫിനെ പരാജയപ്പെടുത്തി ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും ബിജെപി അംഗത്തിന് യുഡിഎഫിന്റെ വോട്ട് ലഭിച്ചിരുന്നു. അപ്പോൾ മുതൽ പഞ്ചായത്തിൽ കോ-ലീ-ബി (കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യമാണെന്ന ആക്ഷേപവുമായി എൽഡിഎഫ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് അംഗം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്.

TAGS :

Next Story