Quantcast

നിയമസഭാ തെരഞ്ഞെടുപ്പ് :'മുസ്‍ലിം ലീഗ് ടേം വ്യവസ്ഥ നോക്കുന്നില്ല, ജയസാധ്യത മാത്രമാണ് മാനദണ്ഡം'; പി.അബ്ദുൽ ഹമീദ് എംഎല്‍എ

മലപ്പുറത്ത് വനിതാ സ്ഥാനാർഥി ഉണ്ടാകുമോ എന്നത് ഉറപ്പുപറയാൻ ആകില്ലെന്നും അബ്ദുൽ ഹമീദ് മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 March 2026 8:47 AM IST

നിയമസഭാ തെരഞ്ഞെടുപ്പ് :മുസ്‍ലിം ലീഗ് ടേം വ്യവസ്ഥ നോക്കുന്നില്ല, ജയസാധ്യത മാത്രമാണ് മാനദണ്ഡം; പി.അബ്ദുൽ ഹമീദ് എംഎല്‍എ
X

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നോക്കുന്നില്ലന്നും ജയസാധ്യതയാണ് മാനദണ്ഡമാക്കിയിരിക്കുന്നതെന്നും മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎല്‍എ. മലപ്പുറത്ത് വനിത സ്ഥാനാർഥി ഉണ്ടാകുമോ എന്നത് ഉറപ്പുപറയാൻ ആകില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

'എല്ലാ വശങ്ങളും പരിശോധിച്ച് ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. അതില്‍ വനിതകളും യൂത്ത് ലീഗും എംഎസ്എഫും വരാം. എല്ലാ വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന സ്ഥാനാര്‍ഥി പട്ടിക അവസാന ഘട്ടത്തിലാണ്. ഇത്തവണ മുസ്‍ലിം ലീഗിന് ജയസാധ്യതയാണ് മുഖ്യം. പൊന്നാനിയും തവനൂരും താനൂരും ഉൾപ്പെടെ യുഡിഎഫ് വിജയിക്കും. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും ഐക്യജനാധിപത്യമുന്നണി വിജയിക്കുമെന്നതില്‍ സംശയം വേണ്ട. ഇത്തവണ കെ.ടി ജലീൽ തവനൂരില്‍ രക്ഷപ്പെടില്ല. പരാജയം മുന്നില്‍ കണ്ടാണ് ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞത്. എന്നാല്‍ സിപിഎമ്മിന്‍റെ വേറെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ജലീലിനെ വീണ്ടും മത്സരിപ്പിക്കുന്നത്.' പി.അബ്ദുൽ ഹമീദ് പറഞ്ഞു.


TAGS :

Next Story